കൊച്ചി-ധനുഷ്കോടി ദേശീയ പാതയിൽ തമിഴ്നാട്ടിലെ മുന്തലിന് സമീപമുണ്ടായ വാഹനാപകടത്തിൽ തോട്ടം തൊഴിലാളി മരിച്ചു. ഉടുമ്പൻചോല പൊത്തകള്ളി എസ്റ്റേറ്റിലെ ജീവനക്കാരൻ ബാലൻ (51) ആണ് മരണപ്പെട്ടത്. ഇന്ന് വൈകുന്നേരം നാലുമണിയോടെ ആയിരുന്നു അപകടം.Also Read: അരിക്കൊമ്പൻ തിരുനെൽവേലിയിലേക്ക്; ആനയെ കളക്കാട് കടുവാ സങ്കേതത്തിൽ തുറന്നുവിടും: കൊമ്പനെ കൊണ്ടുപോകുന്നതിന്റെ ദൃശ്യങ്ങൾ..(video)
ബാലൻ സഞ്ചരിച്ചിരുന്ന ഇരുചക്ര വാഹനവും തൊഴിലാളികളുമായി എത്തിയ ജീപ്പും കൂട്ടിയിടിക്കുകയായിരുന്നു. പരുക്കേറ്റ ബാലനെ ബോഡിനായ്ക്കന്നൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലുംജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടു നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

