HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലുപേർക്ക് പരിക്ക്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറയ്ക്ക് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു, നാലുപേർക്ക് പരിക്ക്.


കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ ചീയപ്പാറ വെള്ളച്ചാട്ടത്തിന് സമീപം നിയന്ത്രണം നഷ്ടപ്പെട്ട വാഹനം കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽ നാലുപേർക്ക് പരിക്കേറ്റു. അടിമാലി പൊളിഞ്ഞപാലം സ്വദേശികൾ സന്ദർശിച്ചിരുന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. 

Also Read: ഉടുമ്പൻചോല സ്വദേശിയായ 18 കാരനെ മസ്തിഷ്ക മരണത്തിനിരയാക്കി അവയവങ്ങൾ ദാനം ചെയ്തെന്ന പരാതി; ലേക്‌ഷോർ ആശുപത്രിക്കും 8 ഡോക്ടർമാർക്കുമെതിരെ കേസ്.

ഇന്ന് രാവിലെ 7 മണിയോടെയായിരുന്നു അപകടം. നെടുമ്പാശ്ശേരി എയർപോർട്ടിൽ ബന്ധുവിനെ യാത്രയാക്കാൻ പോയശേഷം തിരികെ വരുന്നതിനിടെയാണ്  ഇവർ അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുവഴിയെത്തിയ മറ്റു വാഹനങ്ങളിലെ യാത്രക്കാരും നാട്ടുകാരും ഫയർഫോഴ്സും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആരുടെയും പരിക്ക് ഗുരുതരമല്ല. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS