HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാലായിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്നു; ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

പാലായിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്നു; ഇടുക്കി സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ.

പാലായിൽ ലോട്ടറി വിൽപ്പനക്കാരനെ ആക്രമിച്ച് പണം കവർന്ന കേസില്‍ രണ്ടു പേരേ പോലീസ് അറസ്റ്റ് ചെയ്തു. പാലാ ളാലം പരുമലക്കുന്ന് ഭാഗത്ത് പരുമല വീട്ടിൽ ജോജോ ജോർജ് (27) , ഇടുക്കി വാത്തിക്കുടി മേരിഗിരി ഞാറക്കവല ഭാഗത്ത് കുടമലയിൽ വീട്ടിൽ രാഹുൽ (37) എന്നിവരെയാണ് പാലാ പോലീസ് അറസ്റ്റ് ചെയ്തത്.

Also Read:  ഇടുക്കി നേര്യമംഗലം റോഡിൽ കെ എസ് ആർ ടി ടേക്ക് ഓവർ ബസുകൾ തമ്മിൽ മത്സരയോട്ടം; ലോവർപെരിയാർ ഡാം സൈറ്റിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസിൽ ഇടിച്ചു, സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടൽ മൂലം വൻ ദുരന്തം ഒഴിവായി: രണ്ട് ദിവസത്തിനിടെ അപകടത്തിൽപെട്ടത് നാല് കെ എസ് ആർ ടി സി ബസുകൾ.

ഇവര്‍ ഇന്നലെ രാത്രി പാലാ പഴയ ബസ് സ്റ്റാൻഡിൽ ലോട്ടറി കച്ചവടം നടത്തുന്നയാളോട് പൈസ ചോദിച്ച് ചെല്ലുകയും എന്നാല്‍ കച്ചവടക്കാരന്‍ പണം കൊടുക്കാത്തതിലുള്ള വിരോധം മൂലം ഇയാളെ മർദ്ദിക്കുകയും, പോക്കറ്റിൽ ഉണ്ടായിരുന്ന പൈസ ബലമായി തട്ടിയെടുക്കുകയുമായിരുന്നു.ഇയാളുടെ പരാതിയെ തുടർന്ന് പാലാ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇവരെ പിടികൂടുകയുമായിരുന്നു. ഇവരില്‍ ഒരാളായ ജോജോ ജോർജിന് പാലാ സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്.

പാലാ സ്റ്റേഷൻ എസ്.ഐ ബിനു വി.എൽ, എ.എസ്.ഐ മാരായ ഉമേഷ് കുമാർ, ബിജു കെ.തോമസ്, സി.പി.ഓ മാരായ രഞ്ജിത്ത് ,അരുൺ കുമാർ എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS