ഇടുക്കി നേര്യമംഗലം റോഡിൽ പനംകുട്ടിക്ക് സമീപം ലോവർപെരിയാർ ഡാം സൈറ്റിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസിൽ ഇടിച്ചു. ഇന്ന് രാവിലെ എട്ടരയോടെ ആയിരുന്നു അപകടം. എറണാകുളത്ത് നിന്നും കുമളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും കുമളിയിൽ നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
Also Read: വാറ്റുചാരായവും കോടയും പിടികൂടി; ഒരാൾ അറസ്റ്റിൽ, മറ്റൊരാൾ ഓടി രക്ഷപെട്ടു.
അമിത വേഗതയിൽ എത്തിയ കെഎസ്ആർടിസി ബസ് ലോവർ പെരിയാർ ഡാം സൈറ്റിൽ എതിരെ വരികയായിരുന്ന സ്വകാര്യ ബസ്സിലേക്ക് ഇടിക്കുകയായിരുന്നു. അപകടം മുന്നിൽ കണ്ട സ്വകാര്യബസ് ഡ്രൈവർ വാഹനം സമയോചിതമായി നിയന്ത്രിച്ചതിനാൽ വൻ ദുരന്തം ഒഴിവായി. ഇവിടെനിന്നും വാഹനം നിരങ്ങി ഇറങ്ങിയാൽ ലോവർ പെരിയാർ ഡാമിലേക്കാണ് പതിക്കുക.
കെ എസ് ആർ ടി സി ബസ് സ്വകാര്യ ബസിൽ ഇടിച്ചു; വാർത്ത കാണാം (VIDEO)👇👇👇
Subscribe Our YouTube Chabnel👇👇👇
https://youtube.com/@livevisionhd1483
റോഡിലേക്ക് ചാഞ്ഞ് നിൽക്കുന്ന ഈറ്റകളും മരത്തിന്റെ ശിഖരങ്ങളും ഡ്രൈവർമാരുടെ കാഴ്ചമറക്കുന്നുണ്ട്. അതേസമയം കെഎസ്ആർടിസി ടേക്ക് ഓവർ ബസുകൾ തമ്മിലുള്ള മത്സരം ഓട്ടമാണ് ഈ റോഡിലുള്ള അപകടങ്ങൾക്ക് കാരണമെന്ന് ആരോപണം ഉയരുന്നുണ്ട്. നെടുങ്കണ്ടത്ത് നിന്നും ആലുവയ്ക്ക് സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസ് കമ്പിളികണ്ടം വഴി പനംകുട്ടി ചെക്ക് പോസ്റ്റിൽ എത്തുമ്പോൾ തന്നെ കുമളിയിൽ നിന്നും ചെറുതോണി വഴി എറണാകുളത്തിനുള്ള ബസും എത്തും. ഈ ബസുകൾ തമ്മിലുള്ള മത്സരഓട്ടത്തിനിടെയാണ് ഇന്ന് അപകടമുണ്ടായത്.
കരിമണൽ പോലീസ് സ്റ്റേഷൻ പരിധിയിൽ ഇന്നലെയും കെ എസ് ആർ ടി സി ബസ് സ്വകാര്യബസിൽ ഇടിച്ചിരുന്നു. ഇതിൽ കെ എസ് ആർ ടി സി ബസ് ഡ്രൈവറെ പ്രതിയാക്കി പോലീസ് കേസ് രജിസ്റ്റർ ചെയിതിട്ടുണ്ട്. ഇന്നലെതന്നെ സമാനമായ രീതിയിൽ ഊന്നുകൾ പോലീസ് സ്റ്റേഷൻ പരിധിയിലും കെ എസ് ആർ ടി സി ബസുകൾ തമ്മിൽ കൂട്ടിയിടിച്ചിരുന്നു. അപകടത്തിൽ ആർക്കും കാര്യമായ പരിക്കേറ്റിട്ടില്ല എന്നുള്ളതാണ് ഏക ആശ്വാസം. രണ്ട് ദിവസത്തിനിടെ നേര്യമംഗലത്തിനും പനംകുട്ടിക്കും ഇടയിൽ നാല് കെ എസ് ആർ ടി സി ബസുകളാണ് അപകടത്തിൽപ്പെട്ടത്.
റോഡിലേക്ക് നിൽക്കുന്ന ഈറ്റകളും കാടുകളും വെട്ടിമാറ്റിയും, ടേക്ക് ഓവർ ബസുകളുടെ സമയം ക്രമീകരിച്ച് മത്സരയോട്ടം ഒഴിവാക്കി അപകടങ്ങൾ ഒഴിവാക്കാനുള്ള നടപടികൾ അധികൃതർ സ്വീകരിച്ചില്ലെകിൽ വരും ദിവസങ്ങളിലും അപകടങ്ങൾ തുടർക്കടയാകും.



.jpeg)




