HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി രാജാക്കാടിന് സമീപം വാഹനാപകടം; നിയന്ത്രണം നഷ്ട്ടപ്പെട്ട ട്രാവലർ മറിഞ്ഞു, ഡ്രൈവർക്ക് പരിക്ക്.

രാജാക്കാടിന് സമീപം അമ്പലക്കവലയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു

രാജാക്കാടിന് സമീപം അമ്പലക്കവലയിൽ വിനോദ സഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞു. അപകടത്തിൽ ഡ്രൈവർ തിരുവനന്തപുരം സ്വദേശി റോയി തോമസിന് പരുക്കേറ്റു. പരിക്ക് സാരമുള്ളതല്ല. 

Also Read:  നീണ്ടുനില്‍ക്കുന്ന പനി പകര്‍ച്ചപ്പനിയാകാന്‍ സാധ്യത; ഗുളിക വാങ്ങി സ്വയം ചികിത്സ വേണ്ട, സൂക്ഷിക്കണമെന്ന് മന്ത്രി.

ഇന്ന് വൈകിട്ട് അഞ്ചരയോടെ ആയിരുന്നു അപകടം. കർണ്ണാടകയിൽ നിന്നുള്ള  വിനോദ സഞ്ചാരികളുമായി വന്ന ട്രാവലർ ആണ് അപകടത്തിൽപ്പെട്ടത്.  മറ്റ് യാത്രക്കാർ പരുക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു. അപകടസമയത്ത് വാഹനത്തിൽ പത്തോളം  യാത്രക്കാരാണ്  ഉണ്ടായിരുന്നത്. നിയന്ത്രണം നഷ്ട്ടപ്പെട്ട് മറിഞ്ഞ വാഹനം സമീപത്തെ മരത്തിൽ തങ്ങിനിന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. രാജാക്കാട് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. 


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS