HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കേരള ആംബുലൻസ് ഡ്രൈവേഴ്സ് ടെക്നിഷൻ അസോസിയേഷൻ; ഇടുക്കി ജില്ലാ കട്ടപ്പന യൂണിറ്റ് രൂപീകരണവും ഡ്രൈവർമാർക്കുള്ള ഐഡി കാർഡ് വിതരണവും നടന്നു.

കേരള ആംബുലൻസ് ഡ്രൈവേഴ്സ് ടെക്നിഷൻ അസോസിയേഷൻ ഇടുക്കി ജില്ലാ കട്ടപ്പന യൂണിറ്റ്

കേരള ആംബുലൻസ് ഡ്രൈവേഴ്സ് ടെക്നിഷൻ അസോസിയേഷൻ ഇടുക്കി ജില്ലാ കട്ടപ്പന യൂണിറ്റ് രൂപീകരണവും  ഡ്രൈവർമ്മാർക്ക് ഉള്ള ID ക്കാർഡ്  വിതരണവും കട്ടപ്പന വെള്ളയാംകൂടി സ്കൈ റോക് ഹോട്ടലിൽ വച്ചു നടന്നു.

Also Read:  അരികൊമ്പനോടുള്ള പ്രത്യേക സ്നേഹം; കൊമ്പന്റെ 8 അടി ഉയരമുള്ള പ്രതിമ നിർമ്മിച്ച് ഇടുക്കി കഞ്ഞിക്കുഴി സ്വദേശി.

ജില്ലാ പ്രസിഡന്റ് അഷറഫ് അൽഷിഫായുടെ അധ്യക്ഷതയിൽ ചേർന്ന യോഗം കേരളാ സ്റ്റേറ്റ് ജനറൽ സെക്രട്ടറി ശ്രീ. അഭിലാഷ് തിരുവനന്തപുരം ഉത്ഘാടനം കർമ്മം നിർവ്വഹിക്കുകയും .ഈ യോഗത്തിൽ ആംബുലൻസ് ഡ്രൈവർമാർക്ക് ഉള്ള നിർദ്ദേശങ്ങൾ സ്റ്റേറ്റ് ജോയിൻ സെക്രട്ടറി ഷിജു പത്തനാപുരം, ഇടുക്കി ജില്ലാ സെക്രട്ടറി ശ്രീ ബിജു തൊടുപുഴ, ഇടുക്കി ജില്ലാ ട്രഷറർ ശ്രീ കബീർ തൊടുപുഴ എന്നിവർ ചേർന്നു നടത്തി.

തുടർന്ന്  അംഗങ്ങൾക്കുള്ള ഐഡി കാർഡ് വിതരണം ശ്രീ ഷിജു പത്തനാപുരം KADTA യുടെ കഴിഞ്ഞ കാല നിർദ്ദേശങ്ങൾ അംഗീകരിച്ചു പ്രവർത്തിക്കുന്ന അങ്ങൾക്ക് നൽകി കൊണ്ട് കട്ടപ്പന യൂണിറ്റിലെ ഐഡി കാർഡ് വിതരണം ഉത്ഘാടനം ചെയ്തു. തുടർന്ന് നടന്ന  ചർച്ചയിൽ കട്ടപ്പന യൂണിറ്റ് രൂപീകരണവും അംഗങ്ങളുടെ തിരഞ്ഞെടുപ്പും നടന്നു

രക്ഷധികാരിയായി  ശ്രീ.ഷിജു കട്ടപ്പനയെയും, പ്രസിഡന്റ് ആയി ശ്രീ.മോൻസി കട്ടപ്പനയെയും ,സെക്രട്ടറിയായി പ്രസാദ് നെടുങ്കണ്ടതിനെയും, ട്രഷറർ ആയി ജോബിൻ കാക്കട്ടുകടയെയും, വൈസ്. പ്രസിഡന്റ് ആയി നിതിൻ ഇരട്ടയാറിനെയും,ജോയിൻ സെക്രട്ടറി ആയി ശശി പുറ്റടിയെയും മറ്റു കമ്മറ്റി അംഗങ്ങളായി നാസ്സർ ഉപ്പുതറ, രാജേഷ് വെള്ളായകൂടി, കണ്ണൻ കല്യാണത്തണ്ട് എന്നിവരെ ചുമതലപെടുത്തി.

യോഗത്തിന് ആശംസകൾ അറിയിച്ചു കൊണ്ട് ദേവാനന്ദ് പാറകടവ് , വിഷ്ണു പുലിയന്മല, പ്രബിൻസ് കുന്തളമ്പാറ, അനൂപ്‌ അമ്പലക്കവല, അർജുൻ വലിയകണ്ടം, നന്ദു വലിയകണ്ടം, സന്തോഷ്‌ താന്നിമൂട്, അലൻ നിർമ്മലസിറ്റി എന്നിവർ സംസാരിച്ചു.


കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL HYPERMART NEDUMKANDAM




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS