HONESTY NEWS ADS

കല്ലാർകുട്ടി, പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറക്കുന്നു; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം.

കല്ലാർകുട്ടി, പാംബ്ല ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാറിന്റെ ഇരുകരകളിലുമുള്ളവർക്ക് ജാഗ്രതാ നിർദേശം.

കല്ലാർകുട്ടി ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ കാലവർഷത്തിന്റെ ഭാഗമായി തുടർച്ചയായി മഴപെയ്യുന്നതിനാലും ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവലിൽ (455 m) എത്താറായ സാഹചര്യത്തിലും (നിലവിലെ ജലനിരപ്പ് 454.55mm പരമാവധി ജലനിരപ്പ് 456.60 m), ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുന്നതിനാലും, 05/07/2023 ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും കല്ലാർകുട്ടി ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം ഉയർത്തി 300 മെക്സ് വരെ ജലം തുറന്നുവിടുന്നു. 

Also Read:  മലപ്പുറത്ത് അഞ്ചംഗ കുടുംബം ഒഴുക്കിൽപ്പെട്ടു; രണ്ട് പേരെ കാണാതായി, തെരച്ചിൽ തുടരുന്നു.

 പാംബ്ല ഡാമിലെ ജലനിരപ്പ് റെഡ് അലർട്ട് ലെവൽ ആയ 252 അടി എത്താറായ സാഹചര്യത്തിൽ (ഡാമിലെ നിലവിലെ ജലനിരപ്പ് 250 അടിയാണ്) പാംബ്ല ഡാമിന്റെ ഷട്ടറുകൾ ആവശ്യാനുസരണം തുറന്ന് 500 മെക്സ് ജലം പുറത്തേക്ക് ഒഴുക്കും. പെരിയാറിന്റെ ഇരുകരകളിലും താമസിക്കുന്ന ആളുകൾ അതീവ ജാഗ്രതാ പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS