കുമളിയിൽ നിന്നും കട്ടപ്പനയിലേക്ക് സർവീസ് നടത്തുന്നതിനിടെ സ്വകാര്യ ബസിന് മുകളിലേക്ക് മരം വീണു. ശാസ്താനടയ്ക്കും കടമാക്കുഴിയ്ക്കും ഇടയിലാണ് അപകടം ഉണ്ടായത്. ആർക്കും പരിക്കേറ്റിട്ടില്ല. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ ആയിരുന്നു അപകടം.
അപകടത്തെത്തുടർന്ന് ഇതുവഴിയുള്ള ഗതാഗതം തടസ്സപ്പെട്ടു. ഉടൻതന്നെ കട്ടപ്പനയിൽ നിന്നും ഫയർഫോഴ്സ് അംഗങ്ങൾ എത്തി മരം മുറിച്ചു മാറ്റി ഗതാഗതം പുനസ്ഥാപിച്ചു. മരം വീണതിനെത്തുടർന്ന് ബസിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അതേസമയം തൊടുപുഴ പുളിയൻമല സംസ്ഥാനപാതയിലും മരം വീണ് ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനപാതയിൽ കുളമാവിന് സമീപമാണ് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടത്.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്








