വിവരമറിഞ്ഞ് എക്സൈസ് സംഘം ലോഡ്ജിലെത്തി പരിശോധന നടത്തി എം.ഡി.എം.എ പിടികൂടിയപ്പോൾ പുരുഷ സുഹൃത്തിന്റെയും വിളിച്ച പറഞ്ഞയാളിന്റെയും ഒരേ നമ്പർഒന്നാണ് എന്ന് തെളിഞ്ഞു. ഒപ്പമുണ്ടായിരുന്ന സ്ത്രീയുടെ പേഴ്സിൽ നിന്നും 300 മില്ലി ഗ്രാം എം.ഡി.എം.എ പിടികൂടി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കാമുകന്റെ തട്ടിപ്പ് വെളിവാകുന്നത്. തുടർന്ന് സ്ത്രീയെ കൊണ്ട് വിളിപ്പിച്ച് പ്രതിയെ എക്സൈസ് നാടകീയമായി പിടികൂടി.
ഇന്ന് ഉച്ചയോടെയാണ് സംഭവം. ഭർത്താവും മക്കളുമായി അകന്ന് കഴിഞ്ഞിരുന്ന ഇടുക്കി മേരികുളം സ്വദേശി മഞ്‍ജു ആറ് മാസം മുമ്പ് ഫേസ്ബുക്കിലൂടെയാണ് ഇുക്കി കണ്ണംപടി സ്വദേശി ജയനെ പരിചയപ്പെട്ടത്. കഴിഞ്ഞ രണ്ട് മാസമായി ഇരുവരും പൊൻകുന്നത്ത് ഒരുമിച്ചായിരുന്നു താമസം. ഭാര്യ മരിച്ച് പോയ ജയന് രണ്ട് മക്കളുണ്ട്.
കല്യാണം കഴിച്ച് വീട്ടിലേക്ക് കൊണ്ടുപോകാമെന്ന് പറഞ്ഞ് ഞായറാഴ്ച രാത്രിയിലാണ് മഞ്‍ജുവുമായി ജയൻ കട്ടപ്പനയിലെത്തിയത്. തുടർന്ന് ലോഡ്ജിൽ മുറിയെടുത്ത് താമസിച്ചു. രാവിലെ ഇരുവരും ചേർന്ന് കടയിൽ പോയി വസ്ത്രം വാങ്ങുകയും ചെയ്തു. പിന്നീട് മഞ്‍ജുവിൻ്റെ പേഴ്സിൽ എംഡിഎംഎ ഒളിപ്പിച്ച ശേഷം ജയൻ പുറത്തുപോയി. തുടര്‍ന്ന് ലോഡ്ജ് മുറിയിൽ മയക്കുമരുന്നുമായി യുവതി താമസിക്കുന്നെന്ന വിവരം എക്സൈസിനെ വിളിച്ച് അറിയിച്ചു.





