HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; തൊടുപുഴ സ്വദേശി അറസ്റ്റിൽ.

ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടി; തൊടുപുഴ സ്വദേശി അറസ്റ്റിൽ.


സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയ കേസിലെ പ്രതി മൂവാറ്റുപുഴ പോലീസിന്റെ പിടിയിലായി. തൊടുപുഴ കുമാരമംഗലം വെങ്ങലൂർ കരയിൽ പാഴൂപറമ്പിൽ കബീർ അൻസാരി (53) യെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്. 

Also Read:  ഇടുക്കിയില്‍ നാളെ റെഡ് അലര്‍ട്ട്; അടിയന്തര സാഹചര്യം നേരിടാന്‍ ദേശീയ ദുരന്തനിവാരണസേന ഇടുക്കിയിൽ.

മൂവാറ്റുപുഴ ലതപ്പടിക്കു സമീപത്തെ സ്ഥാപനത്തിൽ വച്ച പണയം തിരികെ എടുക്കാതെ വന്നപ്പോൾ സ്ഥാപനം നടത്തിയ പരിശോധനയിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. തുടർന്ന് സ്ഥാപന ഉടമ പോലീസിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചതോടെ മൊബൈൽ ഓഫ് ചെയ്തു മുങ്ങിയ പ്രതിയെ ശാസ്ത്രീയമായ അന്വേഷണത്തിനൊടുവിൽ പോത്താനിക്കാട് പോലീസ് സ്റ്റേഷൻ പരിധിയിലെ കക്കാട്ടൂർ ഭാഗത്തെ വാടക വീട്ടിൽനിന്ന് പിടികൂടുകയായിരുന്നു. സബ് ഇൻസ്പെക്ടർ മാഹിൻ സലിമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. 

സമാനമായ കേസിൽ പൊൻകുന്നത്തുനിന്നും ഇയാളെ നേരത്തെ പോലീസ് പിടികൂടിയിരുന്നു. ഈ കേസിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. പെരുമ്പാവൂർ, ആലുവ സ്റ്റേഷൻ പരിധിയിൽ നിരവധി ക്രിമിനൽ കേസുകളുണ്ട്. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്

GOODWILL NEDUMKANDAM



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS