
ആഗസ്റ്റ് 19 ന് ഇടുക്കിയിൽ യുഡിഎഫ് പ്രഖ്യാപിച്ച ഹർത്താൽ ആഗസ്റ്റ് 18 ലേക്ക് മാറ്റിയാതായി ഇടുക്കി ഡി സി സി അറിയിച്ചു. ശനിയാഴ്ച ഹർത്താൽ നടത്തുന്നത് ആഴ്ചയുടെ അവസാന ദിനമായതിനാൽ തോട്ടം തൊഴിലാളികൾക്കും, ഉദ്യോഗസ്ഥർക്കും, വ്യാപാരികൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുമെന്ന് കരുതിയാണ് ഹർത്താൽ വെള്ളിയാഴ്ചത്തേക്ക് മാറ്റിയതെന്ന് നേതാക്കൾ വ്യക്തമാക്കി.
Also Read: ഇടുക്കി തങ്കമണിക്ക് സമീപം വാറ്റ് ചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടികൂടി; രണ്ടുപേർ അറസ്റ്റിൽ.
ജില്ലയിലെ ഭൂപ്രശ്നങ്ങൾ മുൻനിർത്തിയാണ് ഹർത്താൽ. 1964, 1993 ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക, നിർമാണ നിരോധം പിൻവലിക്കുക, പട്ടയം വിതരണം പുനരാരംഭിക്കുക തുടങ്ങിയവയാണ് ഡി സി സിയുടെ ആവശ്യങ്ങൾ. മുഖ്യമന്ത്രിക്കു പലവട്ടം നിവേദനം നൽകിയെന്നും എൽ ഡി എഫ് ജില്ലാ നേതൃത്വം ജനങ്ങളെ വിഡ്ഢികളാക്കിക്കൊണ്ടിരിക്കുകയാണെന്നും ഡി സി സി ഭാരവാഹികൾ ആരോപിച്ചു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.