ഇടുക്കി തങ്കമണി പ്രകാശിന് സമീപത്തെ പാറക്കെട്ടിൽ ചാരായം വാറ്റുന്നതിനിടെ രണ്ടുപേർ പിടിയിൽ. ഇടുക്കി പ്രകാശ് സ്വദേശി പേഴത്താനിയിൽ ജിജി, വാധ്യായപ്പള്ളിയിൽ ശിവാനന്ദൻ എന്നിവരാണ് അറസ്റ്റിലായത്.
എക്സൈസ് ഇൻറലിജൻസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തങ്കമണി എക്സൈസ് റേഞ്ച് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരിൽ നിന്നും 400 ലിറ്റർ കോടയും, മൂന്നു ലിറ്റർ വാറ്റുചാരായവും, വാറ്റ് ഉപകരണങ്ങളും പിടികൂടി. ഓണ വില്പനയ്ക്കായിട്ടാണ് ഇരുവരും ചാരായം നിർമ്മിച്ചത്. പ്രകാശ് കരിക്കുമേട് റോഡിൽ കുരിശുപാറക്ക് സമീപത്തെ പാറക്കെട്ടിലാണ് ഇരുവരും ചാരായം വാറ്റിയിരുന്നത്. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.