HONESTY NEWS ADS

ഗുരുവായൂരില്‍ അണലി കയറിക്കൂടിയ ഹെല്‍മെറ്റുമായി മണിക്കൂറുകള്‍ കറങ്ങിനടന്ന് യുവാവ്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍.
ഹെല്‍മെറ്റില്‍ വിഷ പാമ്പ് കയറിയത് അറിയാതെ യുവാവ് ബൈക്കില്‍ കറങ്ങിയത് മണിക്കൂറുകള്‍. തൃശൂരിലെ ഗുരുവായൂരിലാണ് സംഭവം. ഗുരുവായൂര്‍ കോട്ടപ്പടി സ്വദേശിയായ ജിന്‍റോയുടെ ഹെല്‍മറ്റിലാണ് കഴിഞ്ഞ ദിവസം അണലിയുടെ കുഞ്ഞ് കയറിക്കൂടിയത്. പാമ്പിനെ ശ്രദ്ധയില്‍പ്പെടാതിരുന്ന യുവാവ് ഹെല്‍മറ്റ് ധരിച്ച് ഗുരുവായൂരില്‍ പോയി വന്നിരുന്നു. തിരികെ വന്ന് സുഹൃത്തുക്കളുമായി കോട്ടപ്പടിയില്‍ വച്ച് ബൈക്കിലിരുന്ന് സുഹൃത്തുക്കളുമായി സംസാരിച്ചിരുന്നു.

Also Read:  ഇടുക്കി തങ്കമണിക്ക് സമീപം വാറ്റ് ചാരായവും, കോടയും, വാറ്റുപകരണങ്ങളും പിടികൂടി; രണ്ടുപേർ അറസ്റ്റിൽ.

രണ്ട് മണിക്കൂറോളം സമയം കഴിഞ്ഞ് തിരികെ വീട്ടിലെത്തുമ്പോഴാണ് ജിന്‍റോ ഹെല്‍മറ്റ് തലയില്‍ നിന്ന് ഊരുമ്പോഴാണ് പാമ്പ് നിലത്ത് വീണത്. ഇതോടെ ഭയന്നുപോയ യുവാവ് ഛര്‍ദ്ദിക്കുകയും ക്ഷീണം അനുഭവപ്പെടുകയും ചെയ്തു. പിന്നാലെ ഇയാളെ കുന്നംകുളത്തെ മലങ്കര ആശുപത്രിയിലെത്തിച്ച് പരിശോധിക്കുകയായിരുന്നു.

 രക്ത പരിശോധന അടക്കം നടത്തിയതില്‍ നിന്ന് ജിന്‍റോയ്ക്ക് പാമ്പ് കടിയേറ്റിട്ടില്ലെന്നാണ് വ്യക്തമാവുന്നത്.കുട്ടികള്‍ അടക്കമുള്ള വീട്ടിലേക്കാണ് ഹെല്‍മറ്റിനുള്ളില്‍ പാമ്പ് ഉണ്ടെന്ന് അറിയാതെ യുവാവ് എത്തിയത്. ഹെല്‍മറ്റില്‍ അണലിക്കുഞ്ഞ് കയറി കൂടിയത് എങ്ങനെയാണെന്നതില്‍ ഇനിയും വ്യക്തത വരാനുണ്ട്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS