കരുണാപുരം പഞ്ചായത്ത് ഓഫീസിൽ പഞ്ചായത്ത് അംഗവും,ജീവനക്കാരനും തമ്മിൽ വാക്കേറ്റമുണ്ടായി. ഗ്രാമ പഞ്ചായത്തിലെ എട്ടാം വാർഡ് മെമ്പർ ജയ്‌മോൻ പഞ്ചായത്തിലെ കരാറുകാരന്റെ ബില്ല് പാസാക്കുന്നതുമായി ബന്ധപ്പെട്ട് ഹെഡ്ക്ലർക്ക് അനിൽ ജിത്തുമായി പഞ്ചായത്ത് ഓഫീസിൽ വെച്ച് വാക്കുതർക്കമുണ്ടായി.
അക്കൗണ്ടന്റ് ഇല്ലാത്തതിനാൽ ജോലിഭാരമുണ്ട് അതുകൊണ്ട് സമയബന്ധിതമായി ചെയ്തു തീർക്കാമെന്ന് പറഞ്ഞെങ്കിലും ഒരു മണിക്കൂറിനുള്ളിൽ ചെയ്തു തീർക്കണമെന്ന് പഞ്ചായത്തംഗം പറഞ്ഞെന്നും, വധഭീഷണി മുഴക്കിയെന്നും ജീവനക്കാരൻ പറയുന്നു. ഇതിൽ പ്രതിഷേധിച്ച് പഞ്ചായത്ത് ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തുകയായിരുന്നു.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.