
അടിമാലിയിൽ ഓണം സ്‌പെഷ്യല്‍ ഡ്രൈവിനോട് അനുബന്ധിച്ചു നടത്തിയ പരിശോധയില്‍ 3.100 കിലോ കഞ്ചാവുമായി രണ്ട്പേര്‍ പിടിയിലായി. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ചന്ദ്രൻകുന്നേല്‍ ഷാജി ജോസഫ്, കോഴിക്കോട് മാവൂര്‍ കണ്ണിപ്പറമ്പ് ആദര്‍ശ് ബാബു എന്നിവരാണ് പിടിയിലായത്.
നാര്‍ക്കോട്ടിക് എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡിലെ സര്‍ക്കിള്‍ ഇൻസ്‌പെക്ടര്‍ കെ.രാജേന്ദ്രനും സംഘവും ചേര്‍ന്ന് നടത്തിയ പരിശോധയിൽ ഷാജിയുടെ വീട്ടിലെ നിന്നും 3.100 കിലോഗ്രാം കഞ്ചാവ് കണ്ടെത്തുകയായിരുന്നു. വിവിധ സംസ്ഥാനങ്ങളില്‍ ആയി അഞ്ചിലധികം പ്രമുഖ കഞ്ചാവ് കേസുകളുള്ള ഷാജി ജോസഫ് ഒരു മാസമായി അടിമാലി നാര്‍ക്കോട്ടിക് എൻഫോസ്‌മെന്റ് സ്‌ക്വാഡിന്റെ നിരീക്ഷണത്തിലായിരുന്നു.
ആന്ധ്രയില്‍നിന്നും മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനിയാണ് ഷാജി. മൊത്ത കഞ്ചാവ് വില്പനയില്‍ ഷാജിയുടെ സഹായിയാണ് ആദര്‍ശ് ബാബു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.