
ഇടുക്കി മുരിക്കാശ്ശേരിക്ക് സമീപം പത്തര കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിൽ. പണിക്കൻകുടി സ്വദേശി ഇടത്തട്ടേൽ അനീഷ് ആന്റണി, മുരിക്കാശ്ശേരി ചിന്നാർ സ്വദേശി മുല്ലപ്പള്ളിതടത്തിൽ രാജേഷ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
Also Read: ഇടുക്കി അടിമാലിക്ക് സമീപം കഞ്ചാവ് വേട്ട; മൂന്ന് കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മുരിക്കാശ്ശേരി പോലീസ് നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. കഴിഞ്ഞ രാത്രി ഒമ്പതരയോടെ തോപ്രാംകുടി ഭാഗത്തേക്ക് കഞ്ചാവുമായി പോകുന്നതിന് വേണ്ടി മുരിക്കാശ്ശേരി കോളേജ് ജംഗ്ഷനിൽ നിൽക്കുകയായിരുന്നു പ്രതികൾ. പോലീസിനെ കണ്ടതോടെ ഇരുവരും ഓടി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാൽ പോലീസ് ഇവരെ കീഴ്‌പ്പെടുത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ 10.580 കിലോഗ്രാം കഞ്ചാവ് ഇവരിൽനിന്നും കണ്ടെടുത്തു. അറസ്റ്റിലായ പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.
ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ജില്ലയിലുടനീളം വലിയ രീതിയിലുള്ള പരിശോധനകളാണ് പോലീസും എക്സൈസും നടത്തിവരുന്നത്. സമാനമായ രീതിയിൽ ഇന്നലെ അടിമാലിയിൽ നിന്നും മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേർ അറസ്റ്റിലായിരുന്നു. പാറത്തോട് കണ്ണാടിപ്പാറ സ്വദേശി ചന്ദ്രൻകുന്നേല്‍ ഷാജി ജോസഫ്, കോഴിക്കോട് മാവൂര്‍ കണ്ണിപ്പറമ്പ് ആദര്‍ശ് ബാബു എന്നിവരാണ് പിടിയിലായത്. ആന്ധ്രയില്‍നിന്നും മൊത്ത കച്ചവടത്തിനായി കഞ്ചാവ് എത്തിക്കുന്നവരില്‍ പ്രധാനിയാണ് അറസ്റ്റിലായ ഷാജി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.