
സ്കൂളില്‍ നടന്ന കൗണ്‍സ ലിംഗിലാണ് വിവരം പുറത്തറിഞ്ഞത്. അധ്യാപകര്‍ ഇക്കാര്യം ചൈല്‍ഡ് ലൈൻ പ്രവര്‍ത്തകരെ അറിയിച്ചു. ചൈല്‍ഡ് ലൈൻ നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്നു മജിസ്ട്രേട്ട് രഹസ്യമൊഴി രേഖപ്പെടുത്തി. വഴിയില്‍ തടഞ്ഞു നിര്‍ത്തി കയറിപ്പിടിച്ചു എന്നാണ് മൊഴി. പോക്സോ ആക്‌ട് പ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.