
Also Read: അടിമാലി ആനച്ചാലിന് സമീപം വാഹനാപകടം; ഇരുചക്രവാഹനവും ജീപ്പും തമ്മിൽ കൂട്ടിയിടിച്ചു, ഒരാൾ മരണപ്പെട്ടു.
ഇന്നലെ രാത്രി ഏഴുമണിയോടെ ആയിരുന്നു സംഭവം. പാർട്ടി ഓഫിസിന്റെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന്റെ വാടക കുടിശികയുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്. രാജാക്കാട് ടൗണിലെ സിപിഐയുടെ കെട്ടിടത്തിൽ സ്ഥാപനം നടത്തിവരികയായിരുന്നു അരുൺ.
കഴിഞ്ഞ മാസം ഈ കെട്ടിടത്തിൽ നിന്നും അരുൺ സ്ഥാപനത്തിന്റെ പ്രവർത്തനം മാറ്റി. എന്നാൽ സെക്യൂരിറ്റി തുക ലഭിച്ചിരുന്നില്ല. ഇതേതുടർന്ന് അരുൺ പാർട്ടിഓഫീസിൽ എത്തുകയും, വാക്കുതർക്കം ഉണ്ടാവുകയും കൈയിൽ കരുതിയ കത്തികൊണ്ട് ഷിനുവിനെ കുത്തുകയുമായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. വയറിന് പരിക്കേറ്റ ഷിനുവിനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തിവരുകയാണ്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.