Also Read: ഇടുക്കിയിൽ വീണ്ടും വൻ കഞ്ചാവ് വേട്ട; പത്തരക്കിലോ കഞ്ചാവുമായി മുരിക്കാശ്ശേരിയിൽ രണ്ട് പേർ അറസ്റ്റിൽ.
ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. മൂന്നാറിൽ വിനോദസഞ്ചാരത്തിന് എത്തിയ പ്രധിക് ആനച്ചാൽ ഭാഗത്തുനിന്നും ശ്രീനാരായണപുരം ഭാഗത്തേക്ക് പോകുന്നതിനിടെയാണ് അപകടം ഉണ്ടായത്. യുവാവ് സഞ്ചരിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിർശയിൽ നിന്നും വന്ന ജീപ്പിൽ ഇടിക്കുകയായിരുന്നു.
ഗുരുതര പരിക്കേറ്റ യുവാവിനെ നാട്ടുകാരും വാഹനയാത്രികരും ചേർന്ന് അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.