എറണാകുളം മെഡിക്കൽ കോളേജിൽ അലഞ്ഞു നടന്ന പശുവിനെ വിറ്റു; ജീവനക്കാരൻ അറസ്റ്റിൽ.
0www.honesty.newsAugust 16, 2023
എറണാകുളം ഗവൺമെന്റ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ അലഞ്ഞു തിരിഞ്ഞ പശുവിനെ ജീവനക്കാരൻ വിറ്റു. എറണാകുളം മെഡിക്കൽ കോളേജിലെ ഡ്രൈവർ ബിജു മാത്യുവാണ് പശുവിനെ വിറ്റത്. കളമശേരി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു. പശുവിനെ കച്ചവടക്കാർക്ക് കൈമാറുന്നതിനിടെയാണ് ബിജു മാത്യു പിടിയിലായത്. പ്രതി ഇത്തരത്തിൽ നേരത്തേയും കന്നുകാലികളെ വിറ്റിരുന്നതായി സംശയമുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു.