HONESTY NEWS ADS

പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക്.

പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാർ കൊക്കയിലേക്ക് മറിഞ്ഞു; നാല് പേർക്ക് പരിക്ക്.

പീരുമേട് പുല്ലുപാറയ്ക്ക് സമീപം നിയന്ത്രണം നഷ്ട്ടപ്പെട്ട കാര് കൊക്കയിലേക്ക് മറിഞ്ഞ് നാല് പേർക്ക് പരിക്കേറ്റു. പത്തനംതിട്ട മൈലപ്ര സ്വദേശികൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്. മൈലപ്ര സ്വദേശികളായ മൂലേക്കുന്നിൽ സുനി (49), ഡാൻ (20), ഡെന (18 ), മൈലപ്ര ചെന്താൽ ബിജുമോൻ (25) എന്നിവർക്കാണ് പരുക്കേറ്റത്.  അപകടത്തിൽ പരിക്കേറ്റവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Also Read:  അടിമാലി മേഖലയിൽ കനത്ത മഴ; ഹോട്ടലിനു മുകളിലേക്ക് മണ്ണിടിഞ്ഞ് വീണു, മാങ്കുളത്ത് കനത്ത മഴയിലും കാറ്റിലും വീടിന്റെ മേൽക്കൂര തകർന്നു.

തേനിയിൽ നിന്ന് പത്തനംതിട്ടയിലേക്ക് പോയ കാർ പുല്ലു പാറക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് നാല് പേർക്ക് പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ല. തമിഴ്നാട് തേനിയിൽ നിന്നും പത്തനംതിട്ടയിലേക്ക് തിരികെ മടങ്ങുന്നതിനിടെയാണ് ഇവരുടെ വാഹനം അപകടത്തിൽപ്പെട്ടത്. ഹൈവേ പോലിസിന്റെയും ഫയർഫോഴ്സിന്റെയും സമീപത്തെ ഹോട്ടലുടമയുടെയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS