HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു.

പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സെക്ഷനിലെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ജീവനക്കാർ പ്രതിഷേധിച്ചു.

പൈനാവ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർക്കെതിരെയാണ് ജീവനക്കാർ പ്രതിഷേധിച്ചത്. നടത്തുന്ന പ്രതികാര നടപടികളിൽ ജീവനക്കാർ പ്രതിഷേധിച്ചു. കേരള എൻജിഒ യൂണിയൻ ഇടുക്കി ഏരിയ സെക്രട്ടറി അനീഷ് ജോർജിനെതിതിരായി പൈനാവ് പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ സെക്ഷനിലെ അസിസ്റ്റൻറ് എൻജിനീയർ പ്രതികാര നടപടികളിൽ നടത്തിയെന്നാണ് ജീവനക്കാർ ആരോപിക്കുന്നത്.

പദവിക്കു നിരക്കാത്ത രീതിയിൽ കരാറുകാരുമായി വഴിവിട്ട പല ബന്ധങ്ങളും, കൈക്കൂലിക്കും അസാന്മാർഗ്ഗിക പ്രവർത്തനങ്ങൾക്കെതിരെയും കേരള എൻജിഒ യൂണിയൻ നേതൃത്വം അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എഞ്ചിനീയർക്കും വകുപ്പ് മേധാവികൾക്കും പരാതി സമർപ്പിച്ചിരുന്നു. ഇതിൽ പ്രകോപിതനായാണ് അസിസ്റ്റൻറ് എൻജിനീയർ സർവീസ് ചട്ടങ്ങൾക്ക് നിരക്കാത്ത രീതിയിൽ അനീഷ് ജോർജിനെതിരെ പ്രതികാര നടപടികൾ ആരംഭിച്ചത്.

രാജ്യത്താകമാനം സിവിൽ സർവീസ് പ്രതിസന്ധി നേരിടുന്ന കാലത്ത് കേരളത്തിലെ ജീവനക്കാരുടെ അവകാശ സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകുന്ന കേരള എൻജിഒ യൂണിയനെയും അതിൻറെ നേതാക്കന്മാരെയും അപകീർത്തിപ്പെടുത്തുന്ന നടപടികളിൽ നിന്ന് അസിസ്റ്റൻറ് എൻജിനീയർ പിന്മാറിയില്ലെങ്കിൽ ശക്തമായ തുടർ പ്രക്ഷോഭങ്ങൾക്ക് ഏറ്റെടുക്കുമെന്ന് നേതാക്കൾ അറിയിച്ചു. യൂണിയൻ സംസ്ഥാന കമ്മിറ്റി അംഗം സഖാവ് എസ് സുനിൽകുമാർ യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡൻറ് ജി ഷിബു സ്വാഗതവും ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.. എസ് ജാഫർ ഖാൻ നന്ദിയും പറഞ്ഞു. പ്രകടനത്തിന് സജിമോൻ ടി മാത്യു, വി സഞ്ജുരാജ്, വിജീഷ് കുമാർ തയ്യിൽ, വിശ്വരാജ് കെ ബി, നവീൻ രാജ് എന്നിവർ നേതൃത്വം നല്കി.

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS