
കൃഷ്ണഗിരി സ്വദേശികളായ തീർഥാടകർ സഞ്ചരിച്ചിരുന്ന വാഹനമാണ് അപകടപ്പെട്ടത്. അപകടത്തിൽ 5 പേർക്ക് പരിക്കേറ്റു. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുന്നതിനിടെയായിരുന്നു അപകടം. പുനലൂർ - മൂവാറ്റുപുഴ റോഡിൽ കോന്നി പാലം ജംഗ്ഷൻ സമീപം ഇന്ന് രാവിലെ 6.45 ഓടെയായിരുന്നു അപകടം.
Also Read: ഇടുക്കി അടിമാലിയിൽ 100 കിലോ ചന്ദനവുമായി രണ്ടു യുവാക്കള്‍ പിടിയില്‍.
തീർഥാടകർ സഞ്ചരിച്ചിരുന്ന കാർ ടിപ്പറുമായികൂട്ടിയിടിക്കുകയായിരുന്നു. വാഹനത്തിൽ അഞ്ച് പേരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റ അഞ്ചുപേരെയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.തലയ്ക്ക് ഗുരുതര പരിക്കേറ്റ ഒരാളെ കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്ക് മാറ്റി.
കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.






