HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മൂലമറ്റത്ത് വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു; മകനെ തിരഞ്ഞ് പൊലീസ്

ഇടുക്കി: മൂലമറ്റം ചേറാടിയിൽ വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു.

ഇടുക്കി മൂലമറ്റം ചേറാടിയിൽ വൃദ്ധ ദമ്പതികൾ കുത്തേറ്റ് മരിച്ചു. കീലിയാനിക്കൽ കുമാര(70)നും ഭാര്യ തങ്കമ്മയുമാണ് മരിച്ചത്. വീട്ടിൽ വെച്ചാണ് ദമ്പതികൾക്ക് കുത്തേറ്റത്. കുമാരൻ അവിടെ വെച്ച് തന്നെ മരിച്ചു. കുത്തേറ്റ തങ്കമ്മയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അതേസമയം സംഭവത്തിൽ ഇവരുടെ മകനെ പൊലീസ് തിരയുകയാണ്. എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് പൊലീസ്  അന്വേഷണം നടത്തിവരികയാണ്. അയൽവാസികളിൽ നിന്നും നാട്ടുകാരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. കുമാരൻ്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. 

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.


SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS