HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി ഉപ്പുതറയിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു; പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ.

ഇടുക്കി: ഉപ്പുതറയിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ.

ഇടുക്കി ഉപ്പുതറയിൽ വിവാഹ വാഗ്ദാനം നൽകി പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. ഉപ്പുതറ ചപ്പാത്ത് സ്വദേശി കന്നിക്കൽ പുതുവൽ കാരക്കാട്ട് സജൻ സാർലറ്റ് (28) ആണ് അറസ്റ്റിലായത്. 

Also Read:  Honesty News Impact: ഒറ്റയാൾ പ്രതിഷേധം ഫലം കണ്ടു; അടിമാലി-കുമളി ദേശീയപാതയിലെ പൊട്ടിയ പൈപ്പ് നന്നാക്കാൻ നടപടി, നാളെ മുതൽ അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്ന് രേഖാമൂലം ഉറപ്പുനൽകി വാട്ടർ അതോരിറ്റി.

പെൺകുട്ടിക്ക് 17 വയസ്സുള്ളപ്പോൾ വിവാഹം കഴിക്കാം എന്ന് വിശ്വസിപ്പിച്ച് പെൺകുട്ടിയെ ഇയാൾ വീട്ടിൽ കൂട്ടിക്കൊണ്ടുപോയി കൂടെ താമസിപ്പിക്കുകയായിരുന്നു. ഒരു വർഷം കഴിഞ്ഞ് പെൺകുട്ടി പ്രസവിച്ചു. പിന്നീട് ഇയാൾ പെൺകുട്ടിയെ ശാരീരികമായി പീഡിപ്പിക്കാൻ തുടങ്ങി. 

പീഡനം സഹിക്കാൻ കഴിയാതെ വന്നതോടെ കഴിഞ്ഞ ദിവസം പെൺകുട്ടിഉപ്പുതറ പോലിസിൽ പരാതി നൽകുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയിൽ പോക്സോ നിയമപ്രകാരം കേസെടുത്ത് പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.  അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

കൂടുതൽ വാർത്തകൾക്കായി വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാവുക.ക്ലിക്ക്.

SUNRISE AUTOMOBILES KATTAPPANA




Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS