
ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പിന്തുണയുമായി യാക്കോബായ സഭ. സഭയുടെ പ്രതിസന്ധികളിൽ സഹായിച്ചവരെ തിരിച്ച് സഹായിക്കണമെന്ന് സഭാ നേതൃത്വം ആഹ്വാനം ചെയ്തു.
Also Read: തൊടുപുഴയിൽ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ.
മലങ്കര മെത്രാപ്പൊലീത്ത ജോസഫ് ഗ്രിഗോറിയസ് വിശ്വാസികൾക്ക് നൽകിയ സന്ദശേത്തിലാണ് നിലപാട് വ്യക്തമാക്കിയത്. മുഖ്യമന്ത്രിയുടെ പ്രസംഗം ചൂണ്ടിക്കാണിച്ചാണ് മലങ്കര മെത്രാപ്പൊലീത്തയുടെ നിലപാട്. മുഖ്യമന്ത്രിയുടെ പ്രഖ്യാപനം പ്രത്യാശ നൽകുന്നതെന്ന് ജോസഫ് ഗ്രിഗോറിയസ്.
യാക്കോബായ സഭയുടെ സംരക്ഷിക്കണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രസംഗം. ഇത് ചൂണ്ടിക്കാണിച്ചാണ് ലോക് സഭാ തെരഞ്ഞെടുപ്പിൽ എൽഡിഎഫിന് പരോക്ഷ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും സമാന നിലപാട് യാക്കോബായ സഭ എടുത്തിരുന്നു.