
വീട്ടമ്മയ്ക്ക് നേരെ അതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കാൽവരിമൗണ്ട് സ്വദേശി പുത്തൻപുരയ്ക്കൽ വീട്ടിൽ വിഷ്ണു പി.പി (29) യാണ് കാഞ്ഞിരപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി കപ്പാട് ഭാഗത്ത് വാടകയ്ക്ക് താമസിക്കുകയായിരുന്നു ഇയാൾ.
Also Read: തൊടുപുഴയിൽ നിരോധിത ലഹരി വസ്തുക്കളുമായി യുവാവ് അറസ്റ്റിൽ.
കഴിഞ്ഞ ദിവസം വൈകിട്ട് 06.30 മണിയോടുകൂടി വീട്ടമ്മയുടെ വീട്ടിൽ അതിക്രമിച്ചു കയറി അടുക്കളയിൽ നിന്നിരുന്ന ഇവരെ കടന്നു പിടിക്കുകയായിരുന്നു. വീട്ടമ്മ ബഹളം വെച്ചതിനെ തുടർന്ന് ഇയാൾ സ്ഥലത്ത് നിന്ന് കടന്നു കളയുകയും ചെയ്തു. വീട്ടമ്മ നൽകിയ പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്.എച്ച്.ഓ ഫൈസൽ, എസ്.ഐ മാരായ ജിൻസൺ ഡൊമിനിക്, രഘു കുമാർ, സി.പി.ഓ മാരായ രാജേഷ്, ബിനു എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.