HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

മാംസം ഭക്ഷിക്കുന്ന ബാക്ടീരിയകൾ; ശരീരത്തിൽ പ്രവേശിച്ചാൽ 48 മണിക്കൂറിൽ മരണം, ലോകം വീണ്ടും അപകടത്തിലോ, ആശങ്ക

ജപ്പാനില്‍ ഭീതി നിറച്ച്‌ മാംസം തിന്നുന്ന ബാക്ടീരിയ പടര്‍ന്ന് പിടിക്കുന്നു. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ മരണം

ജപ്പാനില്‍ ഭീതി നിറച്ച്‌ മാംസം തിന്നുന്ന ബാക്ടീരിയ പടര്‍ന്ന് പിടിക്കുന്നു. ശരീരത്തില്‍ കടന്നാല്‍ 48 മണിക്കൂറിനുള്ളില്‍ തന്നെ മരണം സംഭവിക്കുന്ന ഗുരുതരമായ പ്രത്യാഘാതമാണ് ഉണ്ടാവുന്നത്. ഒരു വ്യക്തിയുടെ ജീവനെടുക്കാന്‍ കാരണമാകുന്ന 'സ്‌ട്രെപ്‌റ്റോകോകല്‍ ടോക്‌സിക് ഷോക്ക് സിന്‍ഡ്രോം (STSS)' എന്ന രോഗമാണ് ഉണ്ടാവുന്നത്. കൊവിഡ് എന്ന മഹാമാരിയെ ലോകം ചെറുത്ത് തോല്‍പ്പിച്ചതിന് പുറകേയാണ് ജപ്പാനെ ഭീതിയിലാഴ്ത്തി ഇത്തരം ഒരു ബാക്ടീരിയ പടരുന്നതായി കണ്ടെത്തിയത്.


കൊവിഡ് നിയന്ത്രണങ്ങള്‍ അവസാനിപ്പിച്ചതിന് പുറകേയാണ് ഇപ്പോള്‍ ഇത്തരത്തില്‍ ഒരു ഭീതി പുറപ്പെട്ടിരിക്കുന്നത്. ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോകസ് എന്നയിനം ബാക്ടീരിയയാണ് രോഗകാരണം. രോഗലക്ഷണമായി ആദ്യം വരുന്നത് തൊണ്ട വേദനയാണ്. ഏറ്റവും കൂടുതല്‍ രോഗബാധിതരാവുന്നത് അന്‍പത് വയസ്സിന് മുകളിലുള്ളവരാണ്. കൂടുതല്‍ അറിയാന്‍ വായിക്കൂ.


രോഗം ആദ്യമായി കണ്ടെത്തിയത്


ജപ്പാനില്‍ രോഗബാധ ആദ്യമായി കണ്ടെത്തിയത് 1999-ലാണ്. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച്‌ 941 കേസുകളാണ് ഉണ്ടായിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് വരേയും 977 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. സാധാരണയായി ഗ്രൂപ്പ് എ സ്‌ട്രെപ്‌റ്റോകോകസ് കുട്ടികളില്‍ തൊണ്ട വേദനയും തൊണ്ടയില്‍ വീക്കവും ഉണ്ടാക്കുന്നുണ്ട്. എന്നാല്‍ ഇവയില്‍ തന്നെ ചില ബാക്ടീരിയകളുടെ മ്യൂട്ടേഷന്‍ ആണ് നീര്‍ വീക്കം, പനി, രക്തസമ്മര്‍ദ്ദം എന്നിവക്ക് കാരണമാകുന്നത്. 48 മണിക്കൂറിനുള്ളില്‍ തന്നെ രോഗബാധിതനായ വ്യക്തിക്ക് മരണം സംഭവിക്കാം.


രോഗാവസ്ഥ ഗുരുതരമാവുന്നത്


രോഗം ബാധിച്ച വ്യക്തിക്ക് മുകളില്‍ പറഞ്ഞ ലക്ഷണങ്ങളെല്ലാം തന്നെ ഉണ്ടാവുകയും ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ രക്തചംക്രമണം നടക്കാതെ ശരീരത്തിലെ കോശങ്ങള്‍ നശിച്ച്‌ പോവുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി പലപ്പോഴും ശരീരത്തിലെ ആന്തരികാവയങ്ങളുടെ പ്രവര്‍ത്തനം നിലക്കുന്നു. ഇതിന്റെ ഫലമായി പെട്ടെന്ന് മരണം സംഭവിക്കുകയും ചെയ്യും എന്നാണ് ആരോഗ്യവിദഗ്ധര്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.


മരണം സുനിശ്ചിതം


രോഗാവസ്ഥയിലേക്ക് കടക്കുമ്ബോള്‍ തുടക്ക ലക്ഷണം എന്നത് പലപ്പോഴും കാല്‍പ്പാദത്തിലെ നീരായിരിക്കും. എന്നാല്‍ പിന്നീട് ഇത് മുകളിലേക്ക് കയറുകയും 48 മണിക്കൂറുകള്‍ക്കുള്ളില്‍ മരണം സംഭവിക്കുകയും ചെയ്യും എന്നാണ് ടോക്യോ വിമന്‍സ് മെഡിക്കല്‍ യൂണിവേഴ്‌സ്റ്റിയിലെ പകര്‍ച്ചവ്യാധി വിഭാഗം പ്രൊഫസര്‍ കെന്‍ കികുചി വ്യക്തമാക്കുന്നു. രോഗം ബാധിച്ചവരില്‍ നല്ലൊരു ശതമാനം പേരും 48 മണിക്കൂറിനുള്ളില്‍ തന്നെ മരണത്തിന് വിധേയമാവുന്നു എന്നും അദ്ദേഹം വ്യക്തമാക്കി.


ശ്രദ്ധിക്കേണ്ടത് ഇപ്രകാരം


രോഗാവസ്ഥ ജപ്പാനില്‍ ഗുരുതരമായിക്കൊണ്ടിരിക്കുമ്ബോള്‍ രോഗം ബാധിക്കുന്നവരുടെ എണ്ണം 2500-ലേക്ക് എത്തും എന്നാണ് ഗവേഷകര്‍ പറയുന്നത്. അതുകൊണ്ട് തന്നെ കൂടുതല്‍ പേരിലേക്ക് രോഗം പടരാതിരിക്കുന്നതിന് വേണ്ടി വ്യക്തിശുചിത്വം പാലിക്കണം എന്നു മുറിവുകള്‍ ശ്രദ്ധിക്കണം എന്നും ഡോക്ടര്‍മാര്‍ പറയുന്നു. പലപ്പോഴും കൂടുതല്‍ ആളുകളും രോഗബാധിതരാവുന്നത് ബാക്ടീരിയ വായില്‍ നിന്ന് കൈകളില്‍ എത്തുന്നത് വഴിയാണ് എന്നാണ് പറയുന്നത്.


മറ്റ് രാജ്യങ്ങളില്‍


ജപ്പാനില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തതിനൊടൊപ്പം തന്നെ യൂറോപ്പിലും രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് ബ്ലൂം ബെര്‍ഗിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. 2022-ലെ ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട് അനുസരിച്ച്‌ അഞ്ച് യൂറോപ്യന്‍ രാജ്യങ്ങളില്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നാണ് പറയന്നത്. രോഗബാധയില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടാവുന്നത് ആശങ്കയുയര്‍ത്തുന്നുണ്ട്. എങ്കിലും ജാഗ്രത പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും അധികൃതര്‍ അറിയിക്കുന്നുണ്ട്.


Disclaimer : ഇവിടെ നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ നിന്ന് ലഭിച്ച പൊതുവായ അനുമാനങ്ങളുടെയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ്. മലയാളം ബോള്‍ഡ്സ്‌കൈ ഇത് സ്ഥിരീകരിക്കുന്നില്ല. ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതിന് മുന്‍പ് വിദഗ്ധന്റെ ഉപദേശം സ്വീകരിക്കേണ്ടതാണ്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS