
നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ അന്തരിച്ചു. 37 വയസായിരുന്നു. ഇന്ന് രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. സാപ്പി എന്നാണ് റാഷിനെ അടുപ്പമുള്ളവർ വിളിക്കുന്നത്. സാപ്പിക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമൊക്കെ സിദ്ദിഖും മകനും നടനുമായ ഷഹീൻ സിദ്ദിഖുമൊക്കെ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു.
റാഷിനെ സ്‌പെഷ്യല്‍ ചൈല്‍ഡ് എന്നാല്‍ സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. നവംബർ 26നാണ് സാപ്പിയുടെ ജന്മദിനം. അന്ന് ഗംഭീരമായ ആഘോഷമായിരുന്നു സംഘടിപ്പിച്ചിരുന്നത്. റാഷിന്റെ മാതാവ് നേരത്തെ മരിച്ചിരുന്നു.




