HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഞെട്ടിക്കുന്ന ക്രൂരത; 10 വയസുകാരിയെ കൂട്ടബലാത്സം​ഗം ചെയ്ത് കൊന്നു; 2 പേർ അറസ്റ്റിൽ. ദാരുണസംഭവം ദില്ലിയിൽ

ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത.


ഡൽഹിയിൽ 10 വയസുകാരിയോട് കൊടുംക്രൂരത. കുട്ടിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി. തല തകർന്ന നിലയിലായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. നരേല സെക്ടർ 26 ലാണ് സംഭവം നടന്നത്. ഇന്നലെ രാത്രി 9.45 ന് കുട്ടിയെ കാണാതായതായി പരാതി നൽകിയിരുന്നു.


തുടർന്ന് അല്പസമയത്തിനകം തന്നെ മൃതദേഹം കണ്ടെടുത്തു. അയൽവാസികളായ, രാഹുൽ, ദേവദത്ത് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ, കൊലപാതകം അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS