HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി പൈനാവിൽ വീടുകൾക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽ

ഇടുക്കി പൈനാവിൽ വീടുകൾക്ക് തീവെച്ച സംഭവം; പ്രതി പിടിയിൽ

പൈനാവ് 56 കോളനിയിൽ വീടുകള്‍ക്ക് തീവെച്ച കേസിലെ പ്രതി പിടിയില്‍. നിരപ്പേല്‍ സന്തോഷ് ആണ് ബോഡിമെട്ട് ചെക്ക്‌പോസ്റ്റിനു സമീപം പിടിയിലായത്. കൊച്ചുമലയില്‍ അന്നക്കുട്ടിയുടെയും മകന്‍ ജിന്‍സിന്റെയും വീടുകള്‍ക്കാണ് പ്രതി തീവെച്ചത്. 


അന്നക്കുട്ടിയുടെ മരുമകനാണ് പിടിയിലായ സന്തോഷ്. അന്നക്കുട്ടിയെയും പേരക്കുട്ടിയെയും തീകൊളുത്തി കൊലപ്പെടുത്താനും പ്രതി മുമ്പ് ശ്രമിച്ചിരുന്നു. ഈ കേസിൽ പ്രതിയെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിരുന്നില്ല. ഇതിനിടെയാണ്  ഇന്ന് പുലർച്ചേ 4 മണിയോടെ വീടുകൾ അഗ്നിക്കിരയായത്.


പൊള്ളലേറ്റ അന്നകുട്ടി തമ്പിയും മൂത്ത മകനും താമസിച്ചിരുന്ന വീടും, സമീപത്ത് ഇളയമകൻ താമസിച്ചിരുന്ന വാടക വീടുമാണ് രാത്രിയിൽ അഗ്നിക്കിരയായത്. അന്നക്കുട്ടിയും, കൊച്ചുമകളും ഇപ്പോഴും കോട്ടയം മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. ചികിത്സയുമായി ബന്ധപ്പെട്ട് എല്ലാവരും ആശുപത്രിയിൽ ആയതിനാൽ വീട്ടിൽ ആരും ഉണ്ടായിരുന്നില്ല. അതിനാൽ വൻ ദുരന്തമാണ് ഒഴിവായത്.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS