HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കളിയിക്കാവിള ദീപു കൊലപാതകം; ഒരു പ്രതി കൂടി അറസ്റ്റിൽ

കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍.


കളിയിക്കാവിളയില്‍ ക്വാറി ഉടമ ദീപുവിനെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പ്രദീപ് ചന്ദ്രനെയാണ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനായി പ്രതി അമ്പിളി സർജിക്കല്‍ ബ്ലേഡ് വാങ്ങിയ കടയുടെ ഉടമ സുനിലിന്‍റെ സുഹൃത്താണ് ഇയാള്‍. കടയുടമ സുനിലിന്‍റെ നിർദേശ പ്രകാരം സുഹൃത്ത് പ്രദീപ് ചന്ദ്രൻ ആണ് മറ്റൊരു കടയില്‍ നിന്ന് സർജിക്കല്‍ ബ്ലേഡ് വാങ്ങി നല്‍കിയത്. പിന്നീട് കളിയിക്കാവിളയ്ക്ക് അടുത്ത് അമ്ബിളിയെ കാറില്‍ കൊണ്ടുവിട്ടതും സുനിലായിരുന്നു.


കൊലപാതകത്തില്‍ പങ്കുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഗൂഡാലോചന കേസില്‍ പ്രദീപ് ചന്ദ്രന്‍റെ അറസ്റ്റ് രേഖപ്പെടുത്തി. ഒളിവിലുള്ള സുനിലിനെ കണ്ടെത്താനും പോലീസ് അന്വേഷണം ഊർജിതമാക്കി. കൊലപാതകം നടക്കുമ്ബോള്‍ ഒന്നര കിലോമീറ്റർ അകലെ പ്രദീപും സുനിലും ഉണ്ടായിരുന്നതായി പോലീസ് കണ്ടെത്തിയിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS