HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം; ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത്, നിർദ്ധനരായ യുവതീ യുവാക്കൾക്ക് സമൂഹ വിവാഹത്തിലൂടെ മംഗല്യഭാഗ്യം

അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം; ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത്, നിർദ്ധനരായ യുവതീ യുവാക്കൾക്ക്  സമൂഹ വിവാഹത്തിലൂടെ മംഗല്യഭാഗ്യം

വിവാഹ ജീവിതം സ്വപ്നം മാത്രമായി കരുതിയ യുവതീ യുവാക്കളെ പുതുജീവനേകി ജീവിതത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ് ജീവകാരുണ്യ പ്രവർത്തകനും വ്യാപാരിയുമായ അച്ചായൻസ് ഗോൾഡ് ഉടമ ടോണി വർക്കിച്ചൻ. നിർദ്ധനരും നിരാലംബരുമായ പത്ത് യുവതീ യുവാക്കൾക്കാണ് സമൂഹ വിവാഹത്തിലൂടെ അച്ചായൻസ് ഗോൾഡ് മംഗല്യഭാഗ്യമൊരുക്കുന്നത്. ഇത് അച്ചായൻ ഗോൾഡിന്റെ രണ്ടാമത് സമൂഹവിവാഹമാണ്. 2023ഡിസംബർ 10ന് തിരുതക്കര മൈതാനത്ത് നടന്ന സമൂഹ വിവാഹത്തിലൂടെ 10 വധൂവരന്മാർ ഒന്നായിരുന്നു.


2024 ആഗസ്റ്റ് 17ന് തിരുനക്കര മൈതാനത്ത് മന്ത്രിമാരും , എംപിമാരും , എംഎൽഎമാരും , സിനിമാ സീരിയൽ താരങ്ങളും സാംസ്കാരിക നായകരുമടക്കം പങ്കെടുക്കുന്ന പരിപാടിയിൽ വധുവരന്മാർ ഒന്നാകും. ഒപ്പം കഴിഞ്ഞവർഷം വിവാഹിതരായവർക്ക് ആദരവും നൽകും. താലിമാലയും സ്വർണ്ണാഭരണങ്ങളും വരനും

വധുവിനുമുള്ള വിവാഹ വസ്ത്രങ്ങളും, വിവാഹചിലവും അച്ചായൻസ് ഗോൾഡിന്റെ സ്നേഹസ്പർശം പദ്ധതിയിലൂടെ നല്കുന്നതാണ്. മാതാപിതാക്കളില്ലാത്തതോ, രോഗബാധിതരോ ആയവരുടെ പെൺമക്കൾക്കാണ് മംഗല്യഭാഗ്യമൊരുക്കുന്നത്.


നിങ്ങളുടെ നാട്ടിലോ,അറിവിലോ സാമ്പത്തിക ബുദ്ധിമുട്ടുമൂലം വിവാഹം നടക്കാത്ത സാധുക്കളായ പെൺകുട്ടികളുണ്ടെങ്കിൽ ഞങ്ങളെ അറിയിക്കുക... കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക... 9847200864, 7907629069


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS