HONESTY NEWS ADS

പരീക്ഷിക്കേണ്ട പത്ത് ടിപ്‌സ്; വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍

വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍

വയറിന്‍റെ പല ഭാഗങ്ങളിലായി അടിഞ്ഞുകൂടുന്ന കൊഴുപ്പ് പലരെയും അലട്ടുന്ന പ്രശ്നമാണ്. ശരിയായ ഭക്ഷണരീതിയിലൂടെയും വ്യായാമത്തിലൂടെയും മാത്രമേ ഇത് പരിഹരിക്കാന്‍ കഴിയൂ. വയറിലെ കൊഴുപ്പ് കുറയ്ക്കാന്‍ ദിവസവും ചെയ്യേണ്ട ചില കാര്യങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.


1. പ്രോട്ടീന്‍ അടങ്ങിയ പ്രാതല്‍ 


ഉയർന്ന തോതിൽ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങള്‍ പ്രാതലിന് കഴിക്കുക. പ്രോട്ടീന്‍ അടങ്ങിയവ കഴിക്കുന്നത് വിശപ്പ് കുറയ്ക്കാനും കലോറി അടങ്ങിയ ഭക്ഷണത്തിന്‍റെ ഉപഭോഗത്തെ കുറയ്ക്കാനും സഹായിക്കും. ഇതിലൂടെ വയറു കുറയ്ക്കാം. 


2. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍

നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും വിശപ്പ് കുറയ്ക്കാനും അതുവഴി വണ്ണം കുറയ്ക്കാനും സഹായിക്കും. 


3. പഞ്ചസാരയുടെ ഉപയോഗം കുറയ്ക്കുക 


ഉയർന്ന തോതിൽ മധുരം ശരീരത്തിലെത്തുന്നത് വയറിൽ കൊഴുപ്പ് അടിയാൻ ഇടയാക്കും. അതിനാല്‍ പഞ്ചസാരയുടെ അമിത ഉപയോഗം കുറയ്ക്കുക. 


4. കാർബോഹൈഡ്രേറ്റ് കുറയ്ക്കുക  


ഭക്ഷണത്തിൽ കാർബോഹൈഡ്രേറ്റിന്റെ അളവ് കുറയ്ക്കുന്നത് വയറില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കാൻ സഹായിക്കും. 


5. ജങ്ക് ഫുഡിനോ നോ പറയുക


ജങ്ക് ഫുഡിന് പകരം ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും അടങ്ങിയ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. 


6. വെള്ളം 


ശരീരത്തിലെ അനാവശ്യ കൊഴുപ്പ് കുറയ്ക്കാൻ ധാരാളം വെള്ളം കുടിക്കുക. 


7. കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കുന്ന പാനീയങ്ങള്‍ 


രാവിലെ വെറും വയറ്റിൽ ചൂടുനാരങ്ങാ വെള്ളം കുടിക്കുന്നത്  കൊഴുപ്പ് കുറയ്ക്കാനും അതുവഴി ശരീരഭാരം നിയന്ത്രിക്കാനും സഹായിക്കും. അതുപോലെ ജീരക വെള്ളം, ആപ്പിള്‍ സൈഡര്‍ വിനഗര്‍, ഗ്രീന്‍ ടീ തുടങ്ങിയവയും വയറു കുറയ്ക്കാന്‍ സഹായിക്കും. 


8. സ്ട്രെസ് കുറയ്ക്കുക 


സ്ട്രെസ് അഥവാ മാനസിക സമ്മര്‍ദ്ദം കുറയ്ക്കുക. കാരണം മാനസിക സമ്മര്‍ദ്ദം മൂലവും ശരീര ഭാരം കൂടാം. സ്ട്രെസ് കുറയ്ക്കാന്‍ യോഗ ചെയ്യാം. 


9. മദ്യപാനം ഒഴിവാക്കുക


അമിത മദ്യപാനം മൂലവും ശരീരഭാരം കൂടാം. മദ്യപാനം ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും നന്നല്ല. അതിനാല്‍ മദ്യപാനം ഒഴിവാക്കുക. 


10. വ്യായാമം  


ദിവസവും കുറഞ്ഞത് അര മണിക്കൂറെങ്കിലും വ്യായാമം ചെയ്യുക. ഇത് വയറിന് ചുറ്റും കൊഴുപ്പ് അടിഞ്ഞുകൂടുന്നത് തടയാം. ശരീരത്തിന്‍റെ മൊത്തം ആരോഗ്യത്തിനും അത് ഗുണം ചെയ്യും. 


ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS