HONESTY NEWS ADS

ഐഫോണും ക്യാമറയും മോഷ്ടിച്ചെന്ന് ആരോപിച്ച് ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് മർദ്ദിച്ചെന്ന് പരാതി

ഇടുക്കി: മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മ‍ർദ്ദിച്ചെന്ന് പരാതി

മോഷണക്കുറ്റമാരോപിച്ച് കസ്റ്റഡിയിലെടുത്ത ഭിന്നശേഷിക്കാരനായ യുവാവിനെ പൊലീസ് ക്രൂരമായി മ‍ർദ്ദിച്ചെന്ന് പരാതി. മൂവാറ്റുപുഴ കദളിക്കാട് സ്വദേശി അഭിഷേകിനെയാണ് തൊടുപുഴ പൊലീസ് മർദ്ദിച്ചെന്ന പരാതിയുമായി ബന്ധുക്കൾ തൊടുപുഴ ഡിവൈഎസ്പിയെ സമീപിച്ചത്. എന്നാൽ യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നെന്നും മർദ്ദനം നടന്നില്ലെന്നുമാണ് തൊടുപുഴ ഡിവൈഎസ്പിയുടെ വിശദീകരണം. മുഖത്തും ശരീരത്തിലും മർദ്ദനമേറ്റ അഭിഷേക് മൂവാറ്റുപുഴയിലെ ആശുപത്രിയിൽ ചികിത്സ തേടി


മൂവാറ്റുപുഴ കദളിക്കാട് സ്വദേശിയായ അഭിഷേക്, വീഡിയോ ക്യാമറാമാനായി ജോലിയെടുക്കുന്നയാളാണ്. മാസങ്ങൾക്ക് മുമ്പ് ഇയാൾ തൊടുപുഴ കോലാനിയിലെ ഒരു സ്ഥാപനത്തിൽ ജോലി ചെയ്തിരുന്നു. അവിടുത്തെ ജീവനക്കാരുടെ കൈവശമുണ്ടായിരുന്ന ക്യാമറയും ഐഫോണും മോഷ്ടിച്ചെന്നാരോപിച്ചയായിരുന്നു കഴിഞ്ഞ ദിവസം തൊടുപുഴ പൊലീസ് അഭിഷേകിനെ കസ്റ്റിയിലെടുത്തത്. സ്റ്റേഷനിലെത്തിച്ച് പൊലീസ് ക്രൂരമായി മർദ്ദിച്ചെന്ന് അഭിഷേക് പറയുന്നു. മാസങ്ങൾക്ക് മുമ്പേ കോലാനിയിലെ സ്ഥാപനം വിട്ട താൻ സംഭവസമയത്ത് തൊടുപുഴയിലില്ലായിരുന്നു. എന്നാൽ ഇവ ചെവിക്കൊളളാതെയായിരുന്നു എസ് ഐ ഉൾപ്പെടെ ചേർന്ന് മർദ്ദിച്ചതെന്നും അഭിഷേക് ആരോപിച്ചു.


എന്നാൽ അഭിഷേകിനെ പോലെയുളളരാൾ എന്ന പരാതിയുളളതിനാലതിനാൽ യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയായിരുന്നെന്നും ചോദ്യം ചെയ്ത ശേഷം വിട്ടയക്കുകയായിരുന്നെന്നും തൊടുപുഴ പൊലീസ് അറിയിച്ചു. മർദ്ദനം നടന്നിട്ടില്ലെന്നും യുവാവിന്‍റെ മെഡിക്കൽ പരിശോധനയുൾപ്പടെ നടത്തിയതാണ്. കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതതുകൊണ്ടുളള മനോവിഷമം കൊണ്ടാകാം മ‍ർദ്ദന പരാതി ഉന്നയിക്കുന്നതെന്നും തൊടുപുഴ പൊലീസ് പറഞ്ഞു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS