
നെടുങ്കണ്ടം തൂക്കുപാലത്തിന് സമീപം തേഡ് ക്യാമ്പിൽ കോടയും, ചാരായവും, വാറ്റുപകരണങ്ങളുമായി ഒരാൾ അറസ്റ്റിൽ. കരുണാപുരം തേഡ്ക്യാമ്പ് സ്വദേശി മുല്ലക്കൽ എം വി രവീന്ദ്രൻപിള്ള (61) യാണ് അറസ്റ്റിലായത്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഓഫീസിലെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ജെ പ്രകാശന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതി പിടിയിലായത്.
വീടിനോട് ചേർന്ന് പുറത്ത് നിർമ്മിച്ചിരുന്ന അടുക്കളയിലാണ് പ്രതി ചാരായ നിർമ്മാണം നടത്തിയിരുന്നത്. ഇവിടെനിന്നും 110 ലിറ്റർ കോടയും വാറ്റ് ഉപകരണങ്ങളും വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന 4 ലിറ്റർ വാറ്റ് ചാരായവും കണ്ടെടുത്തു. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.




