HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കയറ്റുമതിക്ക് നിരോധനമുള്ള അരി കടത്താന്‍ ശ്രമം; വല്ലാര്‍പാടത്ത് ഒരു കോടി രൂപയുടെ അരി പിടികൂടി

വല്ലാര്‍പാടത്ത് ഒരു കോടി രൂപയുടെ അരി പിടികൂടി

വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനലിലൂടെ വന്‍ അരിക്കടത്ത്. മൂന്ന് കണ്ടെയിനറുകളിലായി കടത്തിയ ഒരു കോടി രൂപയുടെ അരിയാണ് പിടിച്ചെടുത്തത്. കസ്റ്റംസ് ഇന്റലിജന്‍സാണ് അരിക്കടത്ത് പിടിച്ചത്. ഉപ്പ് എന്ന വ്യാജേനെയായിരുന്നു വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ വഴി അരി കടത്തിയത്.


കയറ്റുമതിക്ക് നിരോധനമുള്ള അരിയാണ് കടത്താന്‍ ശ്രമിച്ചത്. യുകെയിലേക്കായിരുന്നു അരി കടത്താനിരുന്നത്. തമിഴ്‌നാട്ടിലെ ഒരു സ്ഥാപനത്തിന്റേതാണ് പിടികൂടിയ കണ്ടെയ്‌നറുകള്‍. ഒരു മാസത്തിനിടെ മാത്രം പത്തോളം കണ്ടെയ്‌നര്‍ അരിയാണ് ഇവിടെ നിന്നും പിടിച്ചെടുത്തത്. മൂന്ന് കോടിയോളം രൂപയുടെ അരി നേരത്തെ കസ്റ്റംസ് പിടിച്ചിരുന്നു.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS