HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

അർജുനെ കണ്ടെത്താനുള്ള നിർണായക നിമിഷങ്ങൾ; ഡ്രോൺ പരിശോധന തുടങ്ങി,തടി കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള നിർണായക നിമിഷങ്ങൾ; ഡ്രോൺ പരിശോധന തുടങ്ങി,തടി കണ്ടെത്തി

അർജുനെ കണ്ടെത്താനുള്ള നിർണായക പരിശോധന തുടങ്ങി. ഐ ബോഡ് ഡ്രോൺ പരിശോധനയാണ് തുടങ്ങിയത്. ഡ്രോൺ പരിശോധനയിൽ മനുഷ്യന്റെ സാന്നിധ്യം കണ്ടെത്താൻ ശ്രമം. ലോറിയിൽ നിന്നും അഴിഞ്ഞ തടി കണ്ടെത്തി. കണ്ടെത്തിയത് 8 കിമി അകലെ നിന്ന്. ലോറി ഉടമ തടി തിരിച്ചറിഞ്ഞു. കണ്ടെത്തിയത് p 1 എന്ന് മാർക്ക് ചെയ്‌ത തടി.


എന്നാൽ ആദ്യ രണ്ട് ഘട്ട ഡ്രോൺ പരിശോധന വിജയിച്ചില്ല. ഡ്രോൺ പരിശോധന സംഘത്തിൽ ഏഴ് പേരാണ്. കരയിലും വെള്ളത്തിലും തെരച്ചിൽ ഊര്ജിതമാക്കും. ഡ്രോൺ പരിശോധന നിർണായകമാണ്. ട്രക്കിന്‍റെ സ്ഥാനം സംബന്ധിച്ച് നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ.


ഒരു മണിക്കൂറിനകം നിർണായക വിവരം ലഭിക്കുമെന്നാണ് പ്രതീക്ഷ. രക്ഷാ ദൗത്യത്തിനായി കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്പ്റ്റർ ഷിരൂരിൽ എത്തി. ക്യാമറയിൽ വെള്ളത്തിനടിയിലെ ദൃശ്യങ്ങൾ കാണാനാകുന്നില്ലെന്നും ബോട്ടിൻ്റെ എഞ്ചിൻ ഓഫ് ചെയ്താൽ ഉടൻ ഒഴുകിപ്പോകുന്ന സാഹചര്യമെന്നും ഡിഫൻസ് പിആർഒ അതുൽ പിള്ള. ഡിങ്കി ബോട്ടിൽ ഡൈവർമാരും സൂപ്പർവൈസറും. ഡൈവിങ് ടീമിൽ ബോട്ടിൽ അഞ്ച് പേർ.


ആവശ്യത്തിന് മുങ്ങൽ വിദഗ്ദർ ഷിരൂരിലുണ്ട്. ആവശ്യമെങ്കിൽ കാർവാറിൽ നിന്ന് കൂടുതൽ മുങ്ങൽ വിദഗ്ധരെ എത്തിക്കുമെന്നും കാർവാറിലുള്ള മുങ്ങൽ വിദഗ്ധരോട് തയാറായി ഇരിക്കാൻ അറിയിച്ചുവെന്നും അതുൽ പിള്ള പറഞ്ഞു. അടിയൊഴുക്ക് കുറയാൻ കാത്തിരിക്കുന്നു. നിരന്തരം ഡൈവേഴ്സിനെ ഇറക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.


ഡീപ് ഡൈവിങ്ങിന് വെല്ലുവിളിയുള്ള സാഹചര്യമാണെന്നും പരിധിയിൽ കവിഞ്ഞതിലധികം അടിയൊഴുക്കുണ്ടെന്നും അതുൽ പിള്ള പറഞ്ഞു. വെള്ളത്തിൻ്റെ അടിത്തട്ട് കാണാനാകാത്ത സാഹചര്യമെന്നും കാമറയിലും സീറോ വിസിബിലിറ്റിയെന്നും അതുൽ പിള്ള വ്യക്തമാക്കി.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA