
ബൈസണ്‍വാലി സ്‌കൂള്‍ പടിക്കല്‍ ഉണ്ടായ വാഹനാപകടത്തില്‍ യുവാവ് മരണപ്പെട്ടു. ഇടുക്കി ബൈസണ്‍വാലി സ്വദേശി അനന്തു ചന്ദ്രനാണ്(21) മരിച്ചത്. ഇന്ന് വൈകിട്ട് നാലുമണിയോടെ ആയിരുന്നു അപകടം.അനന്തു സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു. ഗുരുതരപരിക്കേറ്റ അനന്തുവിനെ അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. നാളെ പോസ്റ്റുമോർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് വിട്ടുനൽകും.


.jpeg)


