HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ മരണപ്പെട്ടു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു; ഒരാൾ മരണപ്പെട്ടു, മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല

കുമളിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. കുമളി അറുപത്തിയാറാംമൈലിന് സമീപം തിങ്കളാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. അറുപത്തിയാറാംമൈൽ കുരിശുപള്ളി ഇറക്കം ഇറങ്ങി വരുന്നതിനിടെ കാറിൽനിന്നും പുക ഉയരുകയായിരുന്നു. ഈ സമയം കാറിന് പിന്നിൽ വന്നിരുന്ന ബൈക്ക് യാത്രികൻ, കാറിനെ മറികടന്ന് ബൈക്ക് നിർത്തി കാറിൽ നിന്നും ഡ്രൈവറോട് ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതിനിടയിൽ കാറിനുള്ളിൽ അതിവേഗം തീ പടരുകയും കാർ നിയന്ത്രണം നഷ്ടപ്പെട്ട് നിർത്തിയിട്ടിരുന്ന ബൈക്കിൽ വന്നിടിച്ചു കയറുകയുമായിരുന്നു.


അപകടത്തിന്റെ ദൃശ്യങ്ങൾ.... CLICK


കാർ ഓടിച്ചിരുന്നാൽ ഡോർ തുറന്ന് ഇറങ്ങാൻ ശ്രമിച്ചെങ്കിലും ശരീരം മുഴുവൻ വേഗത്തിൽ തീപടരുകയായിരുന്നു. അപകടത്തിൽ കാർ പൂർണമായും കത്തി നശിച്ചു. പീരുമേട്ടിൽനിന്നും അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS