HONESTY NEWS ADS

Electro Tech Nedumkandam

 

കൊച്ചിയിൽ സ്കൂളിലേക്ക് കുട്ടികളെ കൂട്ടാൻ പോയ ബസിന് തീപിടിച്ചു; പൂര്‍ണമായും കത്തി, ആളപായമില്ല

സ്കൂളിലേക്ക് കുട്ടികളെ കൂട്ടാൻ പോയ സ്കൂൾ ബസിന് തീപിടിച്ചു

തേവര എസ് എച്ച് സ്കൂളിലേക്ക് കുട്ടികളെ കൂട്ടാൻ പോയ സ്കൂൾ ബസിന് തീപിടിച്ചു. കുണ്ടന്നൂരിൽ നിന്ന് തേവരയിലേക്ക് തിരിഞ്ഞുപോകുന്ന ഭാഗത്ത് വച്ച് ഇന്ന് രാവിലെ 8.45 ഓടെയാണ് സംഭവം. അപകട സൂചന ലഭിച്ചതും ബസ് ജീവനക്കാര്‍ ഉടൻ ബസ് നിര്‍ത്തി പുറത്തിറങ്ങിയതിനാൽ ആളപായം ഉണ്ടായില്ല. ബസ് പൂര്‍ണമായും കത്തി നശിച്ചു.

ബസിൻ്റെ മുൻ ഭാഗത്ത് നിന്നാണ് തീ ഉയര്‍ന്നത്. അപകട സമയത്ത് ഡ്രൈവറും ആയയും മാത്രമാണ് ബസിൽ ഉണ്ടയിരുന്നത്. ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചെങ്കിലും ബസ് പൂര്‍ണമായി കത്തി നശിച്ചിരുന്നു. തീപിടിക്കാനുള്ള കാരണം എന്താണെന്നതിൽ വ്യക്തതയില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കും. ആര്‍.ടി.ഒ ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുമെന്ന് അറിയിച്ചിട്ടുണ്ട്. 


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS