
(1) വെള്ളചാട്ടത്തിനോട് ചേർന്ന പാറയിൽ ജൂലൈ മാസത്തോടെ പായൽ വളരും. പച്ച കളറായി തോന്നുന്ന പാറയിൽ ചവിട്ടരുത്.തെന്നും വീണാൽ കൈ കുത്താനുള്ള സമയം കിട്ടിയെന്ന് വരില്ല.
(2) വെള്ളച്ചാട്ടത്തിനടിയിൽ കൈ വിരിച്ച് നിൽക്കുന്നത് അപകടം ക്ഷണിച്ച് വരുത്തും. ഓരോ വെള്ളച്ചാട്ടവും ആരംഭിക്കുന്നത് അകലെ കാട്ടിൽ നിന്നാണല്ലൊ അങ്ങനെ വരുന്ന തോട്ടിലൂടെ കല്ലോ, മരത്തടിയോ, ചത്ത മൃഗങ്ങളൊ ഒഴുകി വരാം വെള്ളച്ചാട്ടത്തിനടിയിൽ നിൽക്കുന്ന നമുക്ക് അത് കാണാനാവില്ല. ദൂരെ നിൽക്കുന്നവർ വിളിച്ച് പറഞ്ഞാൽ പോലും വെള്ളച്ചാട്ടത്തിൻ്റെ ഇരമ്പൽ മൂലം കേൾക്കാനുമാവില്ല.
(3) നമ്മൾ നിൽക്കുന്നിടത്ത് വെയിലും നല്ല കാലാവസ്ഥയുമാണെങ്കിൽ പോലും ദൂരെ കാടിനുള്ളിൽ പെയ്യുന്ന മഴ മൂലം പെട്ടന്ന് മലവെള്ളം ഇരച്ചെത്താം ഓടി മാറാൻ കഴിഞ്ഞെന്ന് വരില്ല.
(4) പരിചയമില്ലാത്ത ജലാശയങ്ങളിൽ ഇറങ്ങരുത്
(5) പരിചയമില്ലാത്ത ജലാശയത്തിൽ ഇറങ്ങുമ്പോൾ ആഴം വെള്ളത്തിനടിയിലെ പാറ, മരകുറ്റികൾ എന്നിവ മനസിലാക്കിയതിനു ശേഷം മാത്രമേ എടുത്ത് ചാടാവു.
(6) ഒഴുക്കുള്ള സമയങ്ങളിൽ വെള്ളത്തിനോട് ചേർന്നു നിന്നുള്ള സെൽഫികൾ ഒഴിവാക്കണം തിട്ടിടിയാൻ സാധ്യതയുണ്ട്.
(7) ഇനി ഏതെങ്കിലും സാഹചര്യത്തിൽ നീന്തലറിയാത്തൊരാൾ വെള്ളത്തിലകപ്പെട്ടാൽ
പുറകിൽ നിന്ന് മുടിയിലൊ ഷർട്ടിലൊ പിടിക്കുക. മുന്നിൽ നിന്ന് പിടിക്കാൻ നോക്കരുത്.
(8) വെള്ളത്തിൽ വീണയാൾക്ക് കമ്പ്, തുണി എന്നിവ നീട്ടികൊടുക്കാനായാൽ അതാണ് ഉത്തമം.
(9) ഒഴുക്കിൽ പെട്ടാൽ കരയിലേയ്ക്ക് നീന്തി കയാറാൻ ശ്രമിക്കാതെ വെറുതേ പൊങ്ങി കിടക്കുക നമ്മുടെ പുഴകൾ ധാരാളം വളവും തിരിവും ഉള്ളതാണ് നമ്മൾ കരയ്ക്കടുത്തോളും.
(10)എല്ലാത്തിലുമുപരി മുന്നറിയിപ്പ് ബോർഡുകൾ പരിസരവാസികളുടെ മുന്നറിയിപ്പ് ഇവ അവഗണിക്കരുത്.
(11) പരിചയസമ്പന്നരായ ഒരു ഗൈഡിൻ്റെ സഹായത്തോടെ മാത്രം ജലാശയത്തിൽ ഇറങ്ങാവു.




