
സുപ്രധാനമായ സോണാര്‍ സിഗ്നലുകള്‍ ലഭിച്ചു. ഇത് ലോറിയുടേതാണെന്നാണ് സംശയം. തീരത്തോട് ചേര്‍ന്നാണ് സിഗ്നലുള്ളത്. മണ്ണ് മാറ്റിയപ്പോൾ കണ്ടെത്തിയ കയറിൻ്റെ അംശം അർജുൻ്റെ ലോറിയിലെ തടികെട്ടിയ കയറാണോയെന്ന് സംശയം. തീരത്തോട് ചേര്‍ന്ന് വെള്ളത്തിനടിയില്‍ സിഗ്നല്‍ കണ്ടെത്തിയിട്ടുണ്ട്. റാഫ്ടിങ് ടീം കണ്ടെത്തിയത് ശക്തിയേറിയ സിഗ്നലുകളാണ്. എക്‌സവേറ്റേറിന് ബെഡ് ഒരുക്കി താഴേക്ക് ഇറക്കാന്‍ ശ്രമം.
അതേസമയം ഷിരൂരിലെ അപകടത്തിൽ നാഷണൽ ഹൈവേ അതോറിറ്റിയോട് വിശദീകരണം ആവശ്യപ്പെട്ട് നിധിൻ ഗഡ്ഗരി. ഷിരൂരിൽ ഉണ്ടായ മണ്ണിടിച്ചിലിൻ്റെ കാരണം ദേശീയ പാതയുടെ അശാസ്ത്രീയമായ നിർമ്മാണമാണെന്ന് നേരത്തെ ആരോപണം ഉയർന്നിരുന്നു. എം കെ രാഘവൻ എം പി വിഷയം നിധിൻ ഗഡ്ഗരിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
അശാസ്ത്രീയമായി ദേശീയ പാത നിര്‍മ്മിച്ചതിന് നേരത്തെ കരാര്‍ കമ്പനിക്കും ദേശീയ പാത അതോറിറ്റിക്കും എതിരെ കേസ് എടുത്തിരുന്നു. പുരുഷോത്തം നായിക് എന്ന വ്യക്തിയുടെ പരാതിയിലാണ് കേസെടുത്തത്. കേസെടുത്ത വിവരം കർണാടക സർക്കാർ കോടതിയിൽ അറിയിച്ചിരുന്നു.




