HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പ്രകാശ്-തങ്കമണി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു

പ്രകാശ്-തങ്കമണി റോഡിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ചരക്ക് ലോറി അപകടത്തിൽപ്പെട്ടു

പ്രകാശ് തങ്കമണി റോഡിൽ കോട്ടയം കാനത്ത് ചെങ്കുത്തായ വളവിൽ നിയന്ത്രണം നഷ്ട്ടപ്പെട്ട ചരക്ക് ലോറി  മറിഞ്ഞു. എറണാകുളത്ത് നിന്നും കാമാക്ഷിയിലേക്ക്  തയ്യൽ മിഷ്യനുകളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ എറണാകുളം സ്വദേശി നൗഷാദ് തലനാരിഴയ്ക്ക് പരിക്കേൽക്കാതെ രക്ഷപെട്ടു.


ഇന്ന് രാവിലെ 7.45 ന് ആയിരുന്നു സംഭവം. നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിഞ്ഞ ലോറി കട്ടിങ്ങിൽ നിന്ന് താഴേയ്ക്ക് പതിക്കാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. അപകട വിവരമറിഞ്ഞ് ഇടുക്കിയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്ത് എത്തി, എന്നാൽ അതിനുമുമ്പ് നാട്ടുകാരും തങ്കമണി പോലീസും ചേർന്ന് വാഹനം വടംകെട്ടി താഴേക്ക് പതിക്കാതെ സുരക്ഷിതമാക്കി.


ബിഎംബിസി നിലവാരത്തിൽ റോഡ് നിർമ്മാണം പൂർത്തീകരിച്ചെ ങ്കിലും  ഐറിഷ് ഓട നിർമ്മിക്കാത്തതിനാൽ ടാറിങ്ങിൽ നിന്നും വാഹനങ്ങൾ പുറത്തിറങ്ങുമ്പോൾ മറിയുകയാണ്. കൂടാതെ റോഡിൻറെ വളവുകൾക്ക് സിഗ്നൽ ബോർഡുകൾ ഇല്ലാത്തതും അപകടത്തിന് മറ്റൊരു കാരണമാണ്. അടിയന്തരമായി റോഡിന് ഐറിഷ് ഓട നിർമ്മിച്ച് വാഹന യാത്രികർക്ക് സുരക്ഷ ഒരുക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS