HONESTY NEWS ADS

വോയ്സ് മെസേജ് വായിക്കാൻ പറ്റുന്ന പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്

വോയ്സ് മെസേജ് വായിക്കാൻ പറ്റുന്ന  പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങി വാട്സ്ആപ്പ്

ഉപഭോക്താക്കൾക്ക് മികച്ച ഫീച്ചർ നൽകുന്നതിൽ ഒട്ടും പിന്നിലല്ല. ഇപ്പോഴിതാ പുതിയ ഫീച്ചർ എത്തിക്കാനൊരുങ്ങുകയാണ് വാട്സ്ആപ്പ്. വോയ്സ് മെസേജ് വായിച്ചറിയാൻ സാധിക്കുന്ന ഫീച്ചറാണ് എത്തിക്കാനൊരുങ്ങുന്നത്. ചില രാജ്യങ്ങളിൽ ഈ ഫീച്ചർ ബീറ്റ ഉപഭോക്താക്കൾക്ക് പരീക്ഷണാടിസ്ഥാനത്തിൽ ലഭിച്ചു തുടങ്ങിയിട്ടുണ്ട്.


വാട്‌സാപ്പിന്റെ ആൻഡ്രോയിഡ് ബീറ്റ 2.24.15.55 പതിപ്പിലാണ് ഇത് വന്നിട്ടുള്ളതെന്നാണ് വാട്‌സാപ്പ് ഫീച്ചർ ട്രാക്കർ വെബ്‌സൈറ്റായ വാബീറ്റാ ഇൻഫോയുടെ റിപ്പോർട്ട്. ഹിന്ദി, സ്പാനിഷ്, ഇംഗ്ലീഷ്, റഷ്യൻ, പോർച്ചുഗീസ് ഭാഷകളിലാണ് നിലവിൽ ഈ ഫീച്ചർ ലഭിക്കുക. ഈ ഫീച്ചർ വഴി ഉപഭോക്താക്കൾ അയക്കുന്ന വോയ്സ് മെസേജും ലഭിക്കുന്ന വോയ്സ് മെസേജും ട്രാൻസ്‌ക്രൈബ് ചെയ്യാനാവും. കൂടുതൽ ഉപയോക്താക്കൾക്ക് ഈ ഫീച്ചർ ഉടൻ ലഭ്യമാക്കാനാണ് വാട്ട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.


ഫോണിൽ തന്നെയാണ് ഈ ട്രാസ്‌ക്രിപ്ഷൻ പ്രക്രിയ നടക്കുന്നത്. ശബ്ദസന്ദേശങ്ങൾ ടെക്സ്റ്റ് ആക്കി മാറ്റുന്നതിനായി പുറത്തുള്ള സെർവറുകളിലേക്ക് അയക്കില്ല. അതിനാൽ ഈ മാറ്റം കൊണ്ടവരുമ്പോഴും എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ സംരക്ഷിക്കുന്നു. എന്നാൽ, മെസ്സേജുകൾ ട്രാൻസ്‌ലേറ്റ് ചെയ്യാൻ ചില ഭാഷാ പാക്കുകൾ ഡൗൺലോഡ് ചെയ്യേണ്ടതുണ്ട്.



Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS