കോട്ടയം കാണക്കാരിയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. കാണക്കാരി ആശുപത്രിപ്പടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ഏലപ്പാറ സ്വദേശി ജയപ്രസാദ് (50) ആണ് മരിച്ചത്.
കാണക്കാരിയിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ മറ്റൊരു വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച് മാറ്റുന്നതിനിടയിൽ എതിർ ദിശയിൽ നിന്ന് വന്ന കാറിലേക്ക് ഇടിച്ച് കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ ജയപ്രസാദ് സംഭവസ്ഥലത്ത് തന്നെ മരിച്ചു. കാണക്കാരിയിൽ കൺസ്ട്രക്ഷൻ വർക്ക് നടത്തുകയാണ് മരിച്ച ജയപ്രസാദ്. അപകടത്തിൽ ജയപ്രസാദ് ഓടിച്ചിരുന്ന ഓട്ടോറിക്ഷ പൂർണ്ണമായും തകർന്നു. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിലേക്ക് മാറ്റി.





