HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

പാചകവാതക സിലിണ്ടർ ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കണം; പത്തനംതിട്ടയിൽ സംഭവിച്ചത് നിങ്ങളെയും തേടിയെത്തിയേക്കാം

പാചകവാതക സിലിണ്ടർ ഘടിപ്പിക്കുമ്പോൾ ശ്രദ്ധിക്കണം

പുതിയ പാചകവാതക സിലിണ്ടർ ഘടിപ്പിച്ചപ്പോള്‍ വൻ തോതില്‍ ചോർച്ച. സിലിണ്ടർ ഉടൻ തന്നെ പുറത്തേക്ക് എറിഞ്ഞത് കൊണ്ട് വലിയ ദുരന്തം ഒഴിവായി. പത്തനംതിട്ട സ്വദേശിയായ രഞ്ജിത്തിന്റെ വീട്ടില്‍ കഴിഞ്ഞ ദിവസമാണ് സംഭവമുണ്ടായത്. പുറത്തേക്കെറിഞ്ഞ സിലിണ്ടറില്‍ നിന്ന് പാചകവാതകം സമീപത്തെ പ്രദേശങ്ങളിലേക്ക് പടരുന്നതിന് ദൃശ്യങ്ങളില്‍ കാണാം. സംഭവത്തെക്കുറിച്ച്‌ വീട്ടുടമ രഞ്ജിത്ത് പറയുന്നത്.


'കഴിഞ്ഞ ദിവസം എട്ട് മണിയോടെയാണ് സംഭവമുണ്ടായത്. പുതിയ സിലിണ്ടർ ഘടിപ്പിച്ച്‌ കത്തിക്കാൻ നോക്കുമ്ബോഴാണ് പൊട്ടിത്തെറിയുണ്ടായത്. ശേഷം സിലിണ്ടർ അകത്ത് നിന്ന് കറങ്ങുകയായിരുന്നു. കഞ്ഞിവയ്ക്കാൻ അടുപ്പ് കത്തിക്കുന്ന സമയത്താണ് അപകടം. പിന്നാലെ തന്നെ അടുക്കളയില്‍ മഞ്ഞ് പോലെയായി. ഉടൻ തന്നെ പുറത്തേക്ക് എടുത്ത് എറിയുകയായിരുന്നു. പരാതി അറിയിച്ചപ്പോള്‍ ഗ്യാസ് ഏജൻസി പുതിയ സിലിണ്ടർ വീട്ടില്‍ എത്തിച്ചു നല്‍കി'- രഞ്ജിത്ത് പറഞ്ഞു.


ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

1, ഐഎസ്‌ഐ മാർക്ക് ഉള്ള എല്‍പിജി സിലിണ്ടറുകള്‍ ഉപയോഗിക്കുക.

2, സിലിണ്ടറുകള്‍ യഥാർത്ഥ ഡീലർമാരില്‍ നിന്ന് വാങ്ങുക. കരിഞ്ചന്തയില്‍ നിന്ന് വാങ്ങരുത്.

3, ഗ്യാസ് സിലിണ്ടർ ലംബമായ രീതിയില്‍ പരന്ന പ്രതലത്തിലും ശരിയായ വായുസഞ്ചാരമുള്ള സ്ഥലത്തും സൂക്ഷിക്കുക.

4, തീപിടിക്കുന്ന വസ്തുക്കളും ഇന്ധനങ്ങളും ഗ്യാസ് സിലിണ്ടറിന് സമീപം ഇല്ലെന്ന് ഉറപ്പാക്കുക

5, ഗ്യാസ് സിലിണ്ടർ ശരിയായി ബന്ധിപ്പിക്കുന്നതിന് സർവീസ് മാൻ അല്ലെങ്കില്‍ ഡെലിവറിമാനില്‍ നിന്ന് സഹായം നേടുക.

6, ചോർച്ച തടയാൻ, എപ്പോഴും ഉപയോഗത്തിന് ശേഷം ഗ്യാസ് സിലിണ്ടറിലെ നോബ് ഓഫ് ചെയ്യുക.


SMART BAZZAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS