HONESTY NEWS ADS

 

അച്ചായൻസ് ഗോൾഡ് -ഇടുക്കി, കട്ടപ്പന (Achayans Gold -Idukki,Kattappana)

ഇടുക്കി മാങ്കുളത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു

ഇടുക്കി മാങ്കുളത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു

ഇടുക്കി മാങ്കുളം താളുംകണ്ടത്ത് പുഴയിൽ വീണ് യുവാവ് മരിച്ചു. മാങ്കുളം താളുംകണ്ടം സ്വദേശി സനീഷ് (23) ആണ് മരണപ്പെട്ടത്. ഇന്നലെ രാത്രിയിൽ ഒരു മണിയോടെ ആയിരുന്നു സംഭവം.കനത്ത മഴയിൽ പുഴ കരകവിഞ്ഞ് ഒഴുകുകയായിരുന്നു. പുഴയുടെ അതിര് കാണാതെ കാൽവഴുതി വീണതെന്നാണ് പ്രാഥമീക വിവരം. 


പറമ്പിൽനിന്നും ശബ്‍ദം കേട്ടതിനെ തുടർന്ന് എന്താണെന്ന് നോക്കാൻ വീട്ടിൽ നിന്നും പുറത്തിറങ്ങിയതായിരുന്നു സനീഷ്. ഏറെനേരം കഴിഞ്ഞിട്ടും കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നടത്തിയ തിരച്ചിലിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. തലയ്ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നാർ പോലീസ് സ്ഥലത്തേയ്ക്ക് തിരിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേയ്ക്ക് മറ്റും.


SMART BAZAAR KUMILY

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

HONESTY NEWS

 

നിങ്ങൾക്കും വാർത്തകൾ നൽകാം - HONESTY NEWS