HONESTY NEWS ADS

Electro Tech Nedumkandam

 

നിങ്ങൾക്ക് സര്‍ക്കാര്‍ ജോലി വേണോ..?; വിവിധ വകുപ്പുകളിലായി രാജ്യത്ത് 50,000 ഒഴിവുകള്‍! പത്താം ക്ലാസ് മുതല്‍ ബിരുദം വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം

സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവർണാവസരം.

സർക്കാർ ജോലി ആഗ്രഹിക്കുന്ന യുവാക്കള്‍ക്ക് സുവർണാവസരം. പത്താം ക്ലാസ് മുതല്‍ ബിരുദം  വരെ യോഗ്യയുള്ള ഉദ്യോഗാർത്ഥികള്‍ക്ക് രാജ്യത്തുടനീളമുള്ള 50,000 ഓളം തഒഴിവുകളിലേക്ക്  ഇപ്പോള്‍ അപേക്ഷിക്കാം.


തപാല്‍ വകുപ്പില്‍ 35,000 ഒഴിവുകള്‍ 

തപാല്‍ വകുപ്പില്‍ ഗ്രാമീണ ഡാക്ക് സേവക (GDS), മള്‍ട്ടി ടാസ്‌കിംഗ് സ്റ്റാഫ് (MTS), തപാല്‍ അസിസ്റ്റൻ്റ്, പോസ്റ്റ്മാൻ തുടങ്ങി 35,000-ത്തിലധികം തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് പുരോഗമിക്കുന്നു. 10-ാം ക്ലാസ് പാസായവർക്ക് ഈ തസ്തികകളിലേക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം.


പ്രധാന വിവരങ്ങള്‍:

അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്

പ്രായപരിധി: 18-40 വയസ്

അപേക്ഷാ തീയതി ആരംഭം: 2024 ജൂണ്‍ 25

അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 15


അപേക്ഷിക്കുന്ന വിധം

പോർട്ടല്‍ സന്ദർശിക്കുക: https://indiapostgdsonline(dot)gov(dot)in/

നിർദ്ദേശങ്ങള്‍ വായിച്ച്‌ അപേക്ഷാ ഫോറം പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍ അപ്‌ലോഡ് ചെയ്യുക.

അപേക്ഷാ ഫീസ് അടയ്ക്കുക.

അപേക്ഷ സമർപ്പിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കുക


സ്റ്റാഫ് സെലക്ഷൻ കമ്മീഷനില്‍ 8326 ഒഴിവുകള്‍ 

സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ (SSC) 8326 തസ്തികകളിലേക്ക് റിക്രൂട്ട്‌മെൻ്റ് ആരംഭിച്ചു. മള്‍ട്ടി ടാസ്‌കിംഗ് (നോണ്‍-ടെക്‌നിക്കല്‍) സ്റ്റാഫ് (MTS), ഹവല്‍ദാർ (CBIC & CBN) തസ്തികകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവർക്ക് ഔദ്യോഗിക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എംടിഎസ്, ഹവല്‍ദാർ തസ്തികകള്‍ക്ക് അപേക്ഷിക്കുന്നതിന്, അപേക്ഷകർക്ക് അംഗീകൃത ബോർഡില്‍ നിന്ന് 10-ാം ക്ലാസ് പാസായിരിക്കണം. പ്രായപരിധി: ഹവല്‍ദാർ (സിബിഐസി, സിബിഎൻ):18-27, എംടിഎസ്: 18-25. സംവരണ വിഭാഗത്തിന് പെട്ട ഉദ്യോഗാർത്ഥികള്‍ക്ക് ഉയർന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.


പ്രധാന വിവരങ്ങള്‍

തസ്തികകള്‍: 8326

അപേക്ഷാ യോഗ്യത: 10-ാം ക്ലാസ് പാസ്

പ്രായപരിധി: 18-27 വയസ്

അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 31


അപേക്ഷിക്കുന്ന വിധം

ഔദ്യോഗിക വെബ്സൈറ്റ് https://ssc(dot)nic(dot)in/ സന്ദർശിക്കുക. 

ഹോംപേജില്‍ നിന്ന് 'Apply Online' ഓപ്ഷൻ തിരഞ്ഞെടുക്കുക.

പുതിയ ഉപയോക്താക്കള്‍ 'New User Registration' ല്‍ ക്ലിക്ക് ചെയ്ത് അവരുടെ വിശദാംശങ്ങള്‍ നല്‍കി രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷൻ നമ്ബറും പാസ്‌വേഡും അടങ്ങിയ ഇമെയില്‍ ലഭിക്കും. ലഭിച്ച ലോഗിൻ വിവരങ്ങള്‍ ഉപയോഗിച്ച്‌ ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക.

ആവശ്യമായ രേഖകള്‍ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യുക.

നിങ്ങളുടെ അപേക്ഷാ ഫീസ് ഓണ്‍ലൈനായി അടയ്ക്കുക.

അപേക്ഷാ ഫോം സമർപ്പിക്കുക.

ഭാവി ഉപയോഗത്തിനായി ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിക്കുക.


ബാങ്ക് ജോലിക്ക് 6,128 ഒഴിവുകള്‍ 

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിംഗ് പേഴ്‌സണല്‍ സെലക്ഷൻ (IBPS) 6,128 തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ഉദ്യോഗാർത്ഥികള്‍ക്ക് ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച്‌ പ്രാഥമിക പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. ഐബിപിഎസ് ക്ലർക്ക് പ്രിലിമിനറി പരീക്ഷ ഓഗസ്റ്റിലും മെയിൻ പരീക്ഷ ഒക്ടോബറിലും നടക്കും. ബാങ്ക് ക്ലർക്ക്, പിഒ, ഓഫീസ് അസിസ്റ്റൻ്റ് തുടങ്ങിയ തസ്തികകളിലേക്കാണ് ബമ്ബർ റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഉദ്യോഗാർത്ഥികള്‍ അംഗീകൃത സർവകലാശാലയില്‍ നിന്ന് ബിരുദം നേടിയിരിക്കണം. 


പ്രധാന വിവരങ്ങള്‍

ഒഴിവുകള്‍: 6128

അപേക്ഷാ യോഗ്യത: ഏത് ബിരുദവും

അപേക്ഷാ തീയതി അവസാനം: 2024 ജൂലൈ 21


അപേക്ഷിക്കുന്ന വിധം

ഔദ്യോഗിക വെബ്‌സൈറ്റ് ibps(dot)in സന്ദർശിക്കുക. 

അപേക്ഷിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്കുചെയ്യുക. ലോഗിൻ ക്രെഡൻഷ്യലുകള്‍ ലഭിക്കുന്നതിന് അക്കൗണ്ട് സൃഷ്ടിക്കുക.

ലോഗിൻ ചെയ്ത് അപേക്ഷാ ഫോം പൂരിപ്പിക്കുക. ആവശ്യമായ സ്കാൻ ചെയ്ത രേഖകള്‍ അപ്‌ലോഡ് ചെയ്ത് പണമടയ്ക്കുക. ശേഷം അപേക്ഷാ ഫോം സമർപ്പിക്കുക.


Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 HONESTY NEWS ADS