HONESTY NEWS ADS

 

ACHAYANS GOLD KATTAPPANA

ഇടുക്കി ഡാമിന് സമീപത്ത് കൂറ്റന്‍പാറ അടർന്നുവീണു; കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ പാറ വീണിരുന്നു

ഇടുക്കി ഡാമിന് സമീപത്ത് കൂറ്റന്‍പാറ അടർന്നുവീണു; കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ  പാറ വീണിരുന്നു

ഇടുക്കി ആർച്ച് ഡാമിന് സമീപത്ത് കൂറ്റൻപാറ അടന്നുവീണു. ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് കുറത്തി മലയിൽ നിന്നും കൂറ്റൻ പാറ അടർന്നുവീണത്. പാറ അടർന്നു വിണതിനെ തുടർന്ന് ഡാമിൻറെ പ്രവേശന കവാടത്തിനും കേടുപാടുകൾ സംഭവിച്ചു. സമാനമായ രീതിയിൽ കഴിഞ്ഞ ജൂലൈയിൽ ഇടുക്കി അണക്കെട്ടിന് സമീപം വൈശാലി മലയിൽ നിന്ന് കൂറ്റൻപാറ അടർന്ന് ചെറുതോണി പുഴയിൽ പതിച്ചിരുന്നു. 


ഇടുക്കി, ചെറുതോണി ഡാമുകളുടെ സമീപ പ്രദേശങ്ങളിൽ നിരവധി വമ്പൻ പാറക്കെട്ടുകളുണ്ട്. ഇവയിൽ നിന്നെല്ലാം പലപ്പോഴും ചെറുതും വലുതുമായ പാറകൾ അടർന്നു വീഴാറുണ്ട്. പാറ വീഴ്ച സമീപവാസികൾക്കും വലിയ ഭീഷണിയായിട്ടുണ്ട്. ഇവ പൊട്ടിച്ചു മാറ്റുന്നതുൾപ്പെടെയുള്ള സുരക്ഷാ പ്രവർത്തനങ്ങൾക്ക് അധികൃതർ മുൻകൈയെടുക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.


GOODWILL HYPERMART NEDUMKANDAM

Post a Comment

0 Comments
* Please Don't Spam Here. All the Comments are Reviewed by Admin.

 

ACHAYANS GOLD KATTAPPANA